100 രൂപയ്ക്ക് 500 ചാനലുകൾ, ജിയോ ഹോം ടിവി വന്നാൽ ഡിടിഎച്ച് യുഗം ‘ക്ലോസ്’
രാജ്യത്തെ ടെലികോം വിപണി ഒന്നടങ്കം പിടിച്ചടക്കിയ റിലയൻസ് ജിയോ മറ്റു നിരവധി സർവീസുകൾ പരീക്ഷിക്കാൻ പോകുകയാണ്. ഇതിൽ പ്രധാനപ്പെട്ടത് ജിയോ ഹോം ടിവിയാണ്. നേരത്ത തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ജിയോയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. രാജ്യത്തെ ഡിടിഎച്ച്, കേബിൾ നെറ്റ്‌വർക്കുകൾ
രാജ്യത്തെ ടെലികോം വിപണി ഒന്നടങ്കം പിടിച്ചടക്കിയ റിലയൻസ് ജിയോ മറ്റു നിരവധി സർവീസുകൾ പരീക്ഷിക്കാൻ പോകുകയാണ്. ഇതിൽ പ്രധാനപ്പെട്ടത് ജിയോ ഹോം ടിവിയാണ്. നേരത്ത തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ജിയോയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
രാജ്യത്തെ ഡിടിഎച്ച്, കേബിൾ നെറ്റ്‌വർക്കുകൾ എന്നിവയെ വെല്ലുവിളിക്കുന്ന ടെക്നോളജിയാണ് ജിയോ പരീക്ഷിക്കാൻ പോകുന്നത്. ജിയോ ഹോം ടിവി എന്ന പേരിലുള്ള പദ്ധതിയെ കുറിച്ച് ദേശീയ മാധ്യമങ്ങളിൽ തന്നെ വ്യത്യസ്ത റിപ്പോർട്ടുകളാണ് വരുന്നത്. എന്തായാലും ജിയോയുടെ ഹോം ടിവി നിലവിലെ എല്ലാ ഡിടിഎച്ച്, കേബിൾ സങ്കൽപ്പങ്ങളെയും മാറ്റിമറിക്കുന്നതായിരിക്കും.
100 മുതൽ 200 രൂപയ്ക്ക് 500 ൽ കൂടുതൽ ചാനലുകൾ ഇതുവഴി ലഭ്യമാക്കും. എച്ച്ഡി ചാനലുകൾ വേണ്ടവർ പ്രതിമാസം 300 മുതൽ 400 രൂപ വരെ നൽകേണ്ടി വരും. എന്നാൽ ആദ്യ മാസങ്ങളിൽ സര്‍വീസ് ഫ്രീ ആയിരിക്കുമെന്നും സൂചനയുണ്ട്. എൻഹാൻസ്ഡ് മൾട്ടിമീഡിയ ബ്രോഡ്കാസ്റ്റ് മൾട്ടികാസ്റ്റ് സർവീസ് (eMBMS) സംവിധാനത്തിലായിരിക്കും ജിയോ ഹോം ടിവി പ്രവര്‍ത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ജിയോ ടിവി ആപ്പിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും ജിയോ ഹോം ടിവി.
Intex IT- 881S 16 W Laptop/Desktop Speaker
|
What's Your Reaction?