സ്ത്രീകള്‍ക്ക് നേരെയുള്ള ‘ഐറ്റം’ പരാമര്‍ശം ലൈംഗികാധിക്ഷേപം; 25കാരന് ഒന്നരവര്‍ഷം തടവ്
സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. പെണ്‍കുട്ടിക്ക് നേരെയുള്ള ആക്ഷേപ പരാമര്‍ശമായാണ് ഈ വാക്കിനെ കാണുന്നത്.
സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. പെണ്‍കുട്ടിക്ക് നേരെയുള്ള ആക്ഷേപ പരാമര്‍ശമായാണ് ഈ വാക്കിനെ കാണുന്നത്. 16കാരിയായ പെണ്‍കുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയില്‍ നിന്നുള്ള പ്രതിയെ 1.5 വര്‍ഷം തടവ് ശിക്ഷ നല്‍കിയ വിധിക്കിടയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
2015 ജൂലൈ 15ന് പെൺകുട്ടി സ്കൂളിൽ നിന്ന് മടങ്ങവെ‘ക്യാ ഐറ്റം കിദര്‍ ജാ രാഹി ഹോ?’ എന്ന് ചോദിച്ച് പ്രതി പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും ചെയ്‌തെന്നാണ് കേസ്. ഉടൻ തന്നെ പെൺകുട്ടി 100ൽ വിളിച്ച് പൊലീസ് സഹായം തേടി. ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. മുംബൈ സ്വദേശിയായ 25കാരനാണ് ഒന്നരവര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടത്.
ലൈംഗിക പീഡന കേസായിട്ടാണ് യുവാവിന്റെ പരാമര്‍ശം കോടതി കണക്കാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി പുരുഷന്മാര്‍ സ്ത്രീകളെ ‘ഐറ്റം’ എന്ന് പറയാറുണ്ടെന്നും ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എസ് ജെ അന്‍സാരി ചൂണ്ടിക്കാട്ടി.
English Summary: A special POCSO court in Mumbai in a recent order sentenced a man to 1.5 years in jail for sexual harassment of a minor schoolgirl, saying addressing a girl as an “item” is only done to objectify her with sexual intent. The man, who lived in the same neighbourhood as the girl, was booked on allegations that in 2015 when the victim was 16-year-old, he used to tease her while she went to and from school.
What's Your Reaction?