കാഴ്ചപരിമിതിയുള്ളവർക്കായി ഭിന്നശേഷി സൗഹൃദ പഠനസാമഗ്രികൾ തയ്യാറാക്കി കാഴ്ചയില്ലാത്ത അധ്യാപിക
ജനിച്ചത് മുതൽ കാഴ്ച വൈകല്യം നേരിടുന്ന (Visually Impaired) 35 വയസുകാരി ഋതു മാനസി ഇപ്പോൾ ഭിന്നശേഷിക്കാരായ വ്യക്തികളെ എൻട്രൻസ് പരീക്ഷയിൽ (Entrance Exam) വിജയിക്കാനും മികച്ച തൊഴിലവസരങ്ങൾ നേടാനും സഹായിക്കുകയാണ്.
ജനിച്ചത് മുതൽ കാഴ്ച വൈകല്യം നേരിടുന്ന (Visually Impaired) 35 വയസുകാരി ഋതു മാനസി ഇപ്പോൾ ഭിന്നശേഷിക്കാരായ വ്യക്തികളെ എൻട്രൻസ് പരീക്ഷയിൽ (Entrance Exam) വിജയിക്കാനും മികച്ച തൊഴിലവസരങ്ങൾ നേടാനും സഹായിക്കുകയാണ്. കാഴ്ച വൈകല്യം നേരിടുന്നവർക്ക് എൻട്രൻസ് പരീക്ഷകളിൽ വിജയിക്കാൻ സഹായിക്കുന്ന ഭിന്നശേഷി സൗഹൃദ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുകയാണ് ഋതു.
യുപിഎസ്‌സി സിവിൽ സർവീസ്, ടീച്ചർ എലിജിബിലിറ്റി പരീക്ഷ മുതലായ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായിക്കുന്ന ഓൺലൈൻ പഠന സാമഗ്രികൾക്ക് ഒട്ടും ക്ഷാമമില്ലെന്ന് ഋതു പറയുന്നു. എന്നാൽ, കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് ഇവ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി, "ഇത്തരത്തിലുള്ള മിക്കവാറും പഠന സാമഗ്രികൾ ലഭ്യമാവുക ഇംഗ്ലീഷിലാണ് എന്നതും ഒരു പ്രശ്നമാണ്. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഇംഗ്ലീഷ് ഭാഷ പരിചിതമല്ല" ഋതു പറയുന്നു.
ഒരു എൻജിഒയുടെ സഹായത്തോടെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പഠനസാമഗ്രികൾ ഓഡിയോ രൂപത്തിൽ ഹിന്ദിയിൽ റെക്കോർഡ് ചെയ്യുകയാണ് ഋതു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എനേബിൾ ഇന്ത്യ' എന്ന എൻജിഒയുടെ പിന്തുണയോടെയാണ് ഋതു ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി അവസരങ്ങളും ആശയങ്ങളും സൃഷ്ടിക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് 'എനേബിൾ ഇന്ത്യ'. കന്നടയിൽ 'നമ്മ വാണി' എന്നും ഹിന്ദിയിൽ 'ഹമാരി വാണി' എന്നുമാണ് ഈ സംരംഭം അറിയപ്പെടുന്നത്.
ഇംഗ്ലീഷിലുള്ള പഠനസാമഗ്രികൾ കണ്ടെത്തുന്ന ഋതു അത് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുകയും തുടർന്ന് ബ്രെയിൽ ലിപിയിൽ വീണ്ടും എഴുതുകയും ചെയ്യുന്നു. അതോടൊപ്പം ഓഡിയോ ഫയലുകളായി അവ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. "ഞാൻ ഒരുപാട് വർഷക്കാലമായി ഈ എൻജിഒയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്തെ കഴിയാവുന്നത്ര ഭിന്നശേഷിക്കാരായ വ്യക്തികളിലേക്ക് എത്തിച്ചേരുകയാണ് ഞങ്ങളുടെ ലക്ഷ്യം", ഋതു പറയുന്നു.
ഹമാരി വാണി' എന്ന സംരംഭം ഭിന്നശേഷിക്കാരായ ആയിരത്തിലധികം പേർക്ക് തുണയായി മാറിക്കഴിഞ്ഞു. ഇതു കൂടാതെ ഇന്ത്യൻ സമൂഹത്തിലെ ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡിവൈൻ ലിഗ് എൻജിഒയുമായും ഋതു സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
സഹരൺപൂരിലെ നവോദയ വിദ്യാലയത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക സ്‌കൂളിൽ അധ്യാപികയായി പ്രവർത്തിക്കുന്ന ഋതു ഒരു കൗൺസിലർ കൂടിയാണ്. ഭിന്നശേഷിക്കാരായ വ്യക്തികൾ പല തരത്തിലുള്ള വിഷമതകളും അനുഭവിക്കുന്നുണ്ടെന്നും അത്തരക്കാരെ സഹായിക്കാനാണ് തന്റെ ശ്രമമെന്നും ഋതു പറയുന്നു. സമാനമായ ജീവിതാവസ്ഥയിലൂടെ കടന്നുപോയ ആളെന്ന നിലയിൽ മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം സ്വാഭാവികമായി തന്നിൽ ഉടലെടുത്തതാണ് എന്നും അവർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ ഋതു 2019 ലാണ് ഈ എൻജിഒയുടെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഭിന്നശേഷിക്കാരിയാണെങ്കിലും ഋതു ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഡൽഹി സർവകലാശാലയിലെ മികച്ച കോളേജുകളിൽ ഒന്നായ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദം നേടിയിട്ടുള്ള ഋതു എം എഡ് ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.
What's Your Reaction?