മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി
100 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് കെഎസ്ആർടിസി. മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാർക്കെതിരെയാണ് നടപടി എടുത്തത്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻ്റ് ചെയ്തു. താൽക്കാലിക ജീവനക്കാരായ 26 പേരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.
സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെയാണ് സർവീസിൽ നിന്നും പിരിച്ച് വിട്ടത്. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. വിവിധ യൂണിറ്റുകളിലായി മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
What's Your Reaction?