'സ്ത്രീ പുരുഷനൊപ്പം ഹോട്ടലില്‍ മുറിയെടുത്താല്‍ സെക്സിന് സമ്മതിച്ചുവെന്ന് അർത്ഥമില്ല': ബോംബെ ഹൈക്കോടതി

The Goa Bench of the Bombay High Court stated that a woman booking a hotel room and entering it with a man does not imply her consent to sexual intercourse with him.

Nov 13, 2024 - 08:39
 0

ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലില്‍ മുറിയെടുത്താല്‍ അതിനർത്ഥം ലൈംഗിക ബന്ധത്തിന് സമ്മതമാണ് എന്നല്ലെന്ന് ബോംബെ ഹൈക്കോടതി. ഗുല്‍ഷര്‍ അഹമ്മദ് എന്നയാളിനെതിരെയുള്ള ബലാത്സംഗ കേസില്‍ കീഴ്‌ക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നിരീക്ഷണം. ഹോട്ടലില്‍ മുറിയെടുക്കാന്‍ സ്ത്രീ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ ലൈംഗിക ബന്ധത്തിന് അവള്‍ സമ്മതം നല്‍കിയതായി സൂചിപ്പിക്കുന്നുവെന്നായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനാല്‍ പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് 2021 മാര്‍ച്ചില്‍ വിചാരണക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഭരത് പി ദേശ്പാണ്ഡയുടെ സിംഗിള്‍ ബെഞ്ചായിരുന്നു വിചാരണക്കോടതിയില്‍ കേസ് പരിഗണിച്ചത്.

എന്നാല്‍ ഹോട്ടല്‍ മുറിയില്‍ പ്രതിക്കൊപ്പം അകത്ത് കടന്നാല്‍ പോലും അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല സംഭവം നടന്ന ഉടനെ തന്നെ യുവതി പരാതി നല്‍കുകയും ചെയ്തു. യുവതിക്ക് പ്രതി വിദേശ തൊഴില്‍ വാഗ്ദാനം നല്‍കുകയും അതിന്റെ ആവശ്യങ്ങള്‍ക്കായി ഒരു ഏജന്‍സിയുമായി കൂടിക്കാഴ്ച നടത്താനെന്ന വ്യാജേന യുവതിയെ ഹോട്ടല്‍ മുറിയിലെത്തിക്കുകയായിരുന്നു. മുറിയില്‍ കയറിയ ഉടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.

പ്രതി കുളിമുറിയില്‍ പോയ സമയത്ത് ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്ത് കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയ അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 506( ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ യുവതി സ്വമേധയാ ഹോട്ടല്‍ മുറിയില്‍ പോയതിനാല്‍ ലൈംഗിക ബന്ധത്തിന് സമ്മതം മൂളുകയായിരുന്നുവെന്നു കാണിച്ച് വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷം വിചാരണ കോടതിയുടെ ഉത്തരവിലെ പിഴവ് ചൂണ്ടിക്കാട്ടി ഡിസ്ചാര്‍ജ് ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow