ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം; കോഴിക്കോട് സ്വദേശിനിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ്
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്.
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്. പ്രചാരണം നടത്തിയ ആറു പേരില്‍ ഒരാള്‍ ഇവരായതിനാലാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്.
ചര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും ദൃശ്യങ്ങളും പരിശോധിച്ചാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞത്.
കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയും കുടുംബവും അന്വേഷണവുമായി സഹകരിച്ചെന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. പെണ്‍കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വിദ്വേല്‍പരമായി സംസാരിച്ചിട്ടില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഫോണും ലാപ്പ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
രാജസ്ഥാന്‍, യുപി , ഉത്തരാഖണ്ഡ്, ദില്ലി, യുപി സ്വദേശികളാണ് തിരിച്ചറിഞ്ഞ മറ്റുള്ളവര്‍. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
What's Your Reaction?