മുത്തലാഖ് ബില്ല് പരാജയപ്പെടുത്തുമെന്ന് കുഞ്ഞാലിക്കുട്ടി
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. പതിനൊന്നിനെതിരെ 245 വോട്ടിന് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭയിൽ പാസാക്കിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികൾ കൂടി അംഗീകരിച്ചാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. 116 എംപിമാർ ബില്ലിനെതിരെ ഇന്ന് വോട്ട് ചെയ്തേക്കുമെന്നാണ് സൂചന. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.
മുത്തലാഖ് ബില്ല് പരാജയപ്പെടുത്താൻ മുൻകൈയ്യെടുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ബില്ല് പരാജയപ്പെടുത്താൻ യുപിഎ സഖ്യത്തിന് പുറത്തുള്ള കക്ഷികളുടെ സഹായം കൂടി തേടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉത്തരേന്ത്യൻ സാഹചര്യം കണക്കിലെടുത്ത് കോൺഗ്രസ് ആദ്യം ബില്ലിനെ എതിർത്തിരുന്നില്ല. എന്നാൽ,പിന്നീട് ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് നിലപാട് മാറ്റി.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണ് ബിജെപി ഇപ്പോൾ മുത്തലാഖ് ബില്ലുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭയിൽ ചർച്ചക്കെത്തുന്നത്. ഭരണപക്ഷ, പ്രതിപക്ഷ എംപിമാർ എല്ലാവരും സഭയിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ് ബില്ലിനെ എതിർക്കാൻ ബിജെപി വിരുദ്ധ കക്ഷികളുടെ സഹായവും തേടുന്നുണ്ട്.
ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. പതിനൊന്നിനെതിരെ 245 വോട്ടിന് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭയിൽ പാസാക്കിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികൾ കൂടി അംഗീകരിച്ചാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. 116 എംപിമാർ ബില്ലിനെതിരെ ഇന്ന് വോട്ട് ചെയ്തേക്കുമെന്നാണ് സൂചന. മുത്തലാഖ് ബില്ല് പരാജയപ്പെടുത്തുക എന്നത് മുസ്ലിം ലീഗിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്
What's Your Reaction?