ഓർഡർ ചെയ്ത ഫോൺ ലഭിക്കാൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചു; യുവാവിന് നഷ്ടമായത് 75000 രൂപ!
ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്നും വാങ്ങിയ ഫോൺ കൈയ്യിൽ ലഭിക്കാതിരുന്നചിനെ തുടർന്ന് ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചയാൾക്ക് നഷ്ടപ്പെട്ടത് മുക്കാൽ ലക്ഷം രൂപ. ഹരിയാനയിലെ ഗുരുഗ്രാമിലെ യുവാവിനാണ് ഈ ദുരനുഭവം. ഇയാളുടെ 74,966 രൂപയാണ് നഷ്ടപ്പെട്ടത്.
ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്നും വാങ്ങിയ ഫോൺ കൈയ്യിൽ ലഭിക്കാതിരുന്നചിനെ തുടർന്ന് ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചയാൾക്ക് നഷ്ടപ്പെട്ടത് മുക്കാൽ ലക്ഷം രൂപ. ഹരിയാനയിലെ ഗുരുഗ്രാമിലെ യുവാവിനാണ് ഈ ദുരനുഭവം. ഇയാളുടെ 74,966 രൂപയാണ് നഷ്ടപ്പെട്ടത്.
ഗുരുഗ്രാം സ്വദേശിയായ രൂപേന്ദർ കുമാർ (45) ജനുവരി 13 ന് ഒരു സ്മാർട്ട്‌ഫോണിന് ഓർഡർ നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അതു ലഭിച്ചിരുന്നില്ല. തുടർന്ന്, ജനുവരി 17 ന് ഇത് അയച്ചയാൾക്ക് ഓർഡർ തിരികെ ലഭിച്ചുവെന്ന് സന്ദേശം ലഭിച്ചു. പ്രശ്നം പരിഹരിക്കാൻ, അദ്ദേഹം ഇന്റർനെറ്റിൽ സേർച്ച് ചെയ്തു കണ്ടെത്തിയ ഒരു കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു നോക്കി. ഫോണിനായി നൽകിയ പണം തിരികെ നൽകാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് വിളിച്ചയാൾ നെറ്റ്‌വർക്ക് പ്രശ്‌നത്തിന്റെ പേരിൽ കുമാറിന് വിളിക്കാൻ മറ്റൊരു നമ്പർ നൽകി.
ഈ രണ്ടാമത്തെ നമ്പറിലേക്ക് വിളിക്കുന്നതിനിടെ കസ്റ്റമർകെയറിലുള്ളവർ തന്റെ ഫോണിലേക്ക് റിമോട്ട് ആക്‌സസ് നൽകുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ രൂപേന്ദറിനോട് ആവശ്യപ്പെട്ടു.
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ വിളിച്ചയാൾ തന്റെ ഫോൺ ഹാക്ക് ചെയ്യുകയും മൂന്ന് ഇടപാടുകളിലായി 74,966 രൂപ തന്റെ അക്കൗണ്ടിൽ നിന്ന് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്‌തെന്നും രൂപേന്ദർ കുമാർ പരാതിയിൽ പറഞ്ഞു.
അതേസമയം, ആളുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നമ്പറുകൾ തിരയുന്നതിനുപകരം ഇന്റർനെറ്റിൽ കസ്റ്റമർ കെയർ നമ്പറുകൾക്കായി തിരയുന്നതാണ് പ്രശ്‌നമായത്. ഈ വ്യാജ നമ്പറുകൾ സൈബർ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?