അരുണാചലില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈന ഇന്ത്യന്‍ സൈന്യത്തിന് കൈമാറി

അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിയെടുത്ത പതിനേഴുകാരന്‍ മിറാം താരോണിനെ ഇന്ത്യക്ക് കൈമാറി. താരോണിനെ അരുണാചലിലെ വാച്ച-ദാമൈ ഇന്ററാക്ഷന്‍ പോയിന്റില്‍ വെച്ച് ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു കൈമാറ്റമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

Jan 28, 2022 - 17:24
 0

സൂഷ്മതയോടെ കേസ് പിന്തുടരുകയും കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്തതിന് ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 18നാണ് താരോണിനെ കാണാതാകുന്നത്. യുവാവിനെ തട്ടിയെടുത്തതാണെന്ന ആരോപണം തുടക്കത്തില്‍ നിഷേധിച്ചെങ്കിലും യുവാവിനെ അതിര്‍ത്തിയില്‍ തങ്ങളുടെ മേഖലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ചൈനീസ് സൈന്യം അറിയിച്ചിരുന്നു.

യുവാവിനെ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ സൈന്യം ചൈനയുടെ സഹായം ആവശ്യപ്പെട്ടു. ഇയാളെ തിരിച്ചറിയാനുള്ള രേഖകളടക്കം കൈമാറിയതിന് ശേഷം ദീര്‍ഘനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുവാവിനെ കൈമാറാനുള്ള സമയവും സ്ഥലവും നിശ്ചയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow