'കെഎസ്ആർടിസിക്ക് ഡ്രൈവറെയും കണ്ടക്ടറെയും ആവശ്യമുണ്ട്, 751 രൂപ കൂലി'; സമരം പൊളിക്കൻ മാനേജ്മെൻ്റ്

715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയിൽ ദൈനംദിന വേതന വ്യവസ്ഥയിലും മേൽ സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന താത്പര്യാർത്ഥവും ബദലി എന്ന നിലയിൽ മാത്രമായിരിക്കും ഇത്തരത്തിൽ നിയോഗിക്കുന്നതെന്ന് മാനേജ്മെൻ്റ് അറിയിച്ചു

Oct 1, 2022 - 21:58
Oct 1, 2022 - 22:21
 0
'കെഎസ്ആർടിസിക്ക് ഡ്രൈവറെയും കണ്ടക്ടറെയും ആവശ്യമുണ്ട്, 751 രൂപ കൂലി'; സമരം പൊളിക്കൻ മാനേജ്മെൻ്റ്
കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബർ ഒന്ന് മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തെ നേരിടാൻ മാനേജ്മെൻ്റ്. ടിഡിഎഫ് സമരത്തിന് നോടീസ് നൽകിയ സാഹചര്യത്തിൽ സർവീസുകളെ ബാധിക്കാതിരിക്കാൻ പുറത്ത് നിന്നുള്ള ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പട്ടിക തയാറാക്കുന്നു.
പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സർവിസ് നടത്തുവാൻ കെഎസ്ആർടിസി എല്ലാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻ്റ് അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും ജീവനക്കാരും ബസും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷക്കും സുഗമമായ നടത്തിപ്പിനും പോലീസ് / ജില്ലാ ഭരണകൂടങ്ങളുടെ സഹായവും ഉറപ്പാക്കായിട്ടുണ്ട്.
സമരത്തിൽ പങ്കെടുക്കുന്ന ചുരുക്കം തൊഴിലാളികളുടെ അഭാവം, വർദ്ധിച്ച ട്രാഫിക് ഡിമാന്റ് എന്നിവ ഉണ്ടായാൽ താത്ക്കാലികമായി 'ബദലി' ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ഇതിന് നിലവിൽ കാലാവധി കഴിഞ്ഞ പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകി ലിസ്റ്റ് തയ്യാറാക്കുകയാണ്. നിലവിൽ കാലാവധി കഴിഞ്ഞ പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകി ലിസ്റ്റ് തയ്യാറാക്കുകയാണ്.
താത്പര്യമുള്ള PSC Expired ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം ഉള്ളവർ എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണം. 715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയിൽ ദൈനംദിന വേതന വ്യവസ്ഥയിലും മേൽ സമര കാലയളവിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക എന്ന താത്പര്യാർത്ഥവും ബദലി എന്ന നിലയിൽ മാത്രമായിരിക്കും ഇത്തരത്തിൽ നിയോഗിക്കുന്നതെന്ന് മാനേജ്മെൻ്റ് അറിയിച്ചു. ഒക്ടോബർ ഒന്ന് മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് മാനേജ്മെൻ്റ് അറിയിച്ചിരുന്നു. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഡയസ്നോൺ ബാധകമാണെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow