ജാർഖണ്ഡിൽ ആദ്യഘട്ടം ഇന്ന്; 43 മണ്ഡലങ്ങൾ ബൂത്തിലേക്ക് | Jharkhand Election 2024
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ ആദ്യഘട്ട പോളിംഗ് ഇന്ന് നടക്കും. 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. അഞ്ച് മന്ത്രിമാരടക്കം 683 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മുൻ മുഖ്യമന്ത്രി ചംപായ് സോറൻ മത്സരിക്കുന്ന സെരായ്കെലയിലാണ് ശ്രദ്ധേയമായ മത്സരം നടക്കുന്നത്.
ജെഎംഎം വിട്ട ചംപായ് ഇത്തവണ സെരായ്കെലയിൽ ബിജെപി സ്ഥാനാർഥിയായാണ്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുൻ മുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾ പൂർണിമ സാഹു എന്നിവരും ബിജെപി സ്ഥാനാർഥികളായി ആദ്യഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്നുണ്ട്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 20ന് നടക്കും.
What's Your Reaction?