സ്വർണക്കടത്ത്: ‘കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ല’: ഇഡി സുപ്രീം കോടതിയിൽ - Enforcement Directorate
നയതന്ത്ര സ്വർണക്കടത്തു കേസിന്റെ തുടർവിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
നയതന്ത്ര സ്വർണക്കടത്തു കേസിന്റെ തുടർവിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആവർത്തിച്ച ഇഡി, കേസിലെ പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയത് സ്വന്തം ഇഷ്ട പ്രകാരമെന്നും രാഷ്ട്രീയപ്രേരിതമോ ബാഹ്യസമ്മർദം മൂലമോ അല്ലെന്നും കോടതിയെ അറിയിച്ചു.
സ്വർണക്കടത്തു കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെങ്കിലും, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ കേസ് അന്വേഷണം സർക്കാർ സംവിധാനങ്ങൾ പല ഘട്ടത്തിലും അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഇഡി വീണ്ടും ആരോപിച്ചു. മുൻപ് നൽകിയ സത്യവാങ്മൂലത്തിന്റെ തുടർച്ചയെന്നോണം പല കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടാണ് ഇഡിയുടെ പുതിയ എതിർ സത്യവാങ്മൂലം. ചില കാര്യങ്ങൾ മൂടി വയ്ക്കാനും സർക്കാരിന്റെ വിശ്വാസ്യത കൂട്ടാനുമാണ് അന്ന് മുഖ്യമന്ത്രി കത്തയച്ചതെന്നും ഇഡി ആരോപിക്കുന്നു.
Swapna Suresh|സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ഇഡിക്ക്
കേരളത്തില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ നടക്കുമോയെന്ന ആശങ്ക ഉള്ളതിനാലാണ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായതായും ഇഡി ആരോപിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തതാനും സംസ്ഥാന സര്‍ക്കാരും കേരള പോലീസും ശ്രമിക്കുകയാണ്. ശിവശങ്കറിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇഡി ഫയല്‍ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജി നവംബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
English Summary: Enforcement Directorate on gold smuggling case Trial Transfer
What's Your Reaction?