സ്കൂളുകൾ അടക്കുമോ? മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസമന്ത്രിയുടെ ച‍ര്‍ച്ച ഇന്ന്

ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ അടക്കുന്നതിലും പരീക്ഷ നടത്തിപ്പിൽ തീരുമാനമെടുക്കുന്നതിനുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ച‍ര്‍ച്ച നടത്തും. രാവിലെ 11.30-നാണ് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള നി‍ര്‍ണായക കൂടിക്കാഴ്ച.

Jan 13, 2022 - 13:18
 0

നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകൾ അടക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.ശിവൻകുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്കൂളുകളടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. സ്കൂളുകൾ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നി‍ര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച് ആലോചിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകനസമിതി യോഗം ചേരുന്നത്. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകൾ വ‍ര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും. കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്നതിലും തീരുമാനമെടുക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow