‘നാക്കുപിഴ സംഭവിച്ചതാണ്, ക്ഷമ ചോദിക്കുന്നു; രാഷ്ട്രപതിക്ക് കത്തയച്ച് അധീർ രഞ്ജൻ- Adhir Ranjan Chowdhury

ബെർമിംഗ്ഹാമിൽ കോമൺവെൽത്ത് ഗെയിംസ് 2022 ന് ഉജ്ജ്വലമായ തുടക്കം. ലോകത്തിന് ദൃശ്യവിരുന്നൊരുക്കി അലക്സാണ്ടർ സ്റ്റേഡിയം. 71 രാജ്യങ്ങളിൽ നിന്നായി 5000 കായികതാരങ്ങള്‍ പങ്കെടുക്കുന്ന അതിഗംഭീരമായ ലോക കായിക മത്സരത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്.

Jul 30, 2022 - 09:32
 0
‘നാക്കുപിഴ സംഭവിച്ചതാണ്, ക്ഷമ ചോദിക്കുന്നു; രാഷ്ട്രപതിക്ക് കത്തയച്ച് അധീർ രഞ്ജൻ- Adhir Ranjan Chowdhury

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്നു വിളിച്ചതിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീർ രഞ്ജൻ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്.

‘താങ്കൾ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാൻ തെറ്റായ ഒരു വാക്ക് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അതു നാക്കുപിഴ സംഭവിച്ചതാണെന്നു ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യർഥന.’– അധീർ രഞ്ജൻ ചൗധരി കത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ പരാമർശം. ഇതിനെ ഭരണപക്ഷ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിൽ വ്യാഴാഴ്ച ലോക്സഭ സ്തംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നും അധീർ രഞ്ജൻ പറഞ്ഞിരുന്നു. രാഷ്ട്രപതിക്കു പരാതി നൽകാൻ പോവുകയാണെന്നു മാധ്യമങ്ങളോടു പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീർ രഞ്ജന്റെ വിശദീകരണം.

English Summary: Congress Leader's Written Apology To President For 'Rashtrapatni' Remark

What's Your Reaction?

like

dislike

love

funny

angry

sad

wow