അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്തി ജഗൻ
ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന അമരാവതിയിലെ വീട് ഏഴുദിവസത്തിനകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട്
കൃഷ്ണാ നദിക്കരയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചടുക്കി ആന്ധ്രയിലെ ജഗന്‍ സര്‍ക്കാര്‍. അധികം താമസിക്കാതെ ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വസതിയും പൊളിക്കുമെന്നാണു റിപ്പോര്‍ട്ട്. ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന അമരാവതിയിലെ വീട് ഏഴുദിവസത്തിനകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകി
ഉടമ സ്വമേധയാ പൊളിച്ചുനീക്കിയില്ലെങ്കിൽ നേരിട്ട് കെട്ടിടം പൊളിക്കുമെന്നു ചൂണ്ടിക്കാണിച്ച് ആന്ധ്രപ്രദേശ് ക്യാപിറ്റൽ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി (എപിസിആര്‍ഡിഎ) ഉടമകൾക്കു നോട്ടിസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഈ മേഖലയിലെ അഞ്ചോളം കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയതെന്ന് എപിസിആര്‍ഡിഎ വിശദീകരിക്കുന്നു.
What's Your Reaction?