പൊലീസ് രക്ഷിച്ചത് കുട്ടിയുടെ ജീവൻ
മിക്കവാറും അപകടങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നത് അപരിചിതരായിരിക്കും. പെട്ടെന്നുള്ള അവരുടെ ഇടപെടൽ ജീവൻ തന്നെ രക്ഷിച്ചേക്കാം. അത്തരത്തിലൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ലോറിക്കടിയിലേയ്ക്ക് പോകാനൊരുങ്ങിയ കുട്ടിയുടെ ജീവൻ ഒരു പൊലീസുകാരൻ രക്ഷിക്കുന്നതാണ് വിഡിയോയിൽ
തമിഴ്നാട്ടിലെ കൂടല്ലൂർ ജില്ലയിലാണ് സംഭവം നടന്നത്. ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്ത പൊലീസുകാരന്റെ ജാഗ്രതയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. സൈക്കളിൽ റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ച കുട്ടി ലോറി എത്തുന്നതിന് മുമ്പേ അപ്പുറം കടക്കാൻ ശ്രമിച്ചതാണ് സംഭവത്തിന് കാരണം
പെട്ടെന്ന് തന്നെ കുട്ടിയെ കണ്ട പൊലീസ് ഉദ്യോഗസ്ഥൻ സൈക്കിൽ പിടിച്ചു നിർത്തുകയായിരുന്നു. തിരക്കുള്ള റോഡിൽ കുട്ടിയുടെ അശ്രദ്ധയാണ് ഇത്തരത്തിലൊരു സംഭവം നടക്കാൻ കാരണം. ഒരു പക്ഷേ മരണം വരെ സംഭവിച്ചേക്കാവുന്ന അപകടത്തിൽ നിന്നാണ് പൊലീസ് കുട്ടിയെ രക്ഷിച്ചത്.
What's Your Reaction?