യാത്രയ്ക്കിടെ എൻജിനുകൾ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട ആഡംബരക്കപ്പൽ ‘ദ് വൈക്കിങ് സ്കൈ’ രക്ഷയുടെ തീരത്തെത്തി
യാത്രയ്ക്കിടെ എൻജിനുകൾ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട ആഡംബരക്കപ്പൽ ‘ദ് വൈക്കിങ് സ്കൈ’ രക്ഷയുടെ തീരത്തെത്തി. 1373 പേരുമായി നോർവേയുടെ വടക്കൻ നഗരമായ ട്രോംസോയിൽനിന്നു തെക്കുഭാഗത്തെ സ്റ്റാവഞ്ചറിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച
ഓസ്‌ലോ (നോർവേ) ∙ യാത്രയ്ക്കിടെ എൻജിനുകൾ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട ആഡംബരക്കപ്പൽ ‘ദ് വൈക്കിങ് സ്കൈ’ രക്ഷയുടെ തീരത്തെത്തി. 1373 പേരുമായി നോർവേയുടെ വടക്കൻ നഗരമായ ട്രോംസോയിൽനിന്നു തെക്കുഭാഗത്തെ സ്റ്റാവഞ്ചറിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയോടെയാണ് ഹസ്റ്റാഡ്വിക തീരത്തിനരികെ കപ്പൽ തകരാറിലായത്. പാറക്കെട്ടുകളും ചെറു തുരുത്തുകളും നിറഞ്ഞ അപകടകരമായ ഈ കപ്പൽച്ചാൽ നോർവേ തീരത്തുനിന്ന് 2 കിലോമീറ്ററോളം അകലെയാണ്.
മണിക്കൂറിൽ 86 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റും ഉയർന്ന തിരമാലകളും മൂലം നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിത്തുടങ്ങിയ കപ്പലിൽനിന്ന് ക്യാപ്റ്റൻ അപായസന്ദേശം അയച്ചതോടെയാണു പുറംലോകം വിവരമറിഞ്ഞത്. കപ്പലിൽനിന്ന് ഇന്നലെ രാവിലെ വരെ അഞ്ഞൂറോളം പേരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അതിനിടെ, കപ്പലിന്റെ തകരാറിലായ 4 എൻജിനുകളിൽ മൂന്നെണ്ണം ഇന്നലെ രാവിലെയോടെ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സുരക്ഷിതമായി തീരത്തെത്തിക്കാൻ ടഗ് ബോട്ടുകളും കപ്പലിന് അരികെയെത്തി. ഇന്ത്യൻ സമയം ഇന്നലെ രാത്രി 10 മണിയോടെ ടഗ് ബോട്ടുകൾ കപ്പലിനെ കെട്ടിവലിച്ച് ഏറ്റവും അടുത്ത തുറമുഖമായ മോൾഡെയിലെത്തിച്ചു. കപ്പലിലെ യാത്രക്കാരിൽ അധികവും യുഎസ്, ബ്രിട്ടിഷ് പൗരന്മാരാണ്. മറ്റ് 14 രാജ്യക്കാരും കപ്പലിലുണ്ടെങ്കിലും ഇവരിൽ ഇന്ത്യക്കാരുണ്ടോയെന്നു വ്യക്തല്ല.
What's Your Reaction?