മൈനാഗപ്പള്ളി കാർ അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം | Dr.Sreekutty
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിൽ ണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം (Dr.Sreekutty ). കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കാറോടിച്ച ഒന്നാം അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി.
ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.15ന് വൈകുന്നേരം 5.45ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവിലായിരുന്നു അപകടം. മൈനാഗപ്പള്ളി പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളാണ് അപകടത്തിൽ മരിച്ചത് . ഇടക്കുളങ്ങര പുന്തല തെക്കതില്‍ മുഹമ്മദ് അജ്മല്‍ ആണ് ഒന്നാം പ്രതി. അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മനഃപൂര്‍വമായ നരഹത്യക്കാണ് ഇരുവര്‍ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്.
What's Your Reaction?