മൊഫിയ പർവീണിന്റെ ആത്മഹത്യ; ആരോപണ വിധേയനായ സി ഐയെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ (Mofiya Parveen) ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രത്തിൽ നിന്ന് സിഐ സുധീറിനെ ഒഴിവാക്കിയതിന് എതിരെ മൊഫിയയുടെ മാതാപിതാക്കൾ.

Jan 19, 2022 - 18:48
 0

ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ (Mofiya Parveen) ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രത്തിൽ നിന്ന് സിഐ സുധീറിനെ ഒഴിവാക്കിയതിന് എതിരെ മൊഫിയയുടെ മാതാപിതാക്കൾ. സിഐയെ രക്ഷിക്കാൻ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ഉണ്ടായി. ഇന്നലെ പോലും ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്റ്റേഷനിൽ ഉണ്ടായിരുന്ന സിഐ മോശം ചോദ്യങ്ങൾ ചോദിച്ചു.

സിഐയും മൊഫിയയുടെ ഭർത്താവിന്റെ സഹോദരനും ഉൾപ്പെടെ മൂന്നുപേരെ മൂന്ന് പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ  കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ അച്ഛൻ ദിൽഷാദ് പറഞ്ഞു.സി ഐ സുധീറിന് എതിരെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവ് ഉണ്ടാകും. മകളുടെ ആത്മഹത്യാ കുറിപ്പും സി ഐ ക്ക് എതിരായ തെളിവാണ്.

അന്വേഷണം നല്ല രീതിയിൽ ആയിരുന്നു.പക്ഷെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കും.സി ഐ യെ രക്ഷിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായി.അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ സി ഐ സുധീർ മോശമായി പെരുമാറിയെന്നും കുറ്റപത്രത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow