കെ റെയില്‍ പദ്ധതി; മുഴുവന്‍ കടബാധ്യതയും വഹിക്കാമെന്ന് സംസ്ഥാനം, തീരുമാനം കേന്ദ്രത്തെ അറിയിച്ചു

കെ റെയില്‍ (k rail) പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ കടബാധ്യതയും വഹിക്കാമെന്ന് കേരളം. ഇതുസംബന്ധിച്ച് തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ (central government) അറിയിച്ചു. വായ്പയ്ക്ക് ഗ്യാരന്‍റി നില്‍ക്കില്ലെന്നും സംസ്ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

Nov 11, 2021 - 18:28
 0

കഴിഞ്ഞമാസം മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33 ,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ഇത്രയും തുക വായ്പയെടുക്കാനായിരുന്നു  കേരളത്തിന്‍റെ  ശുപാർശ. എന്നാല്‍ വായ്‍പാ ബാധ്യതയും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർപ്പറിയിക്കുകയായിരുന്നു.

63,941 കോടിയാണ് തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈൻ  പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്രവിഹിതം. പ്രതിപക്ഷത്തിന്‍റെ എതിർപും കേന്ദ്രസർക്കാരിന്‍റെ സഹകരണ കുറവും മറി കടന്ന് പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നത് സർക്കാരിന് വെല്ലുവിളി ഇരട്ടിയാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow