എമർജൻസി റെസ്‌പോൺസ് ടീം (ഇആർടി ) അംഗങ്ങൾക്ക് പരിശീലന ക്ലാസ്സ്‌

Training class for Emergency Response Team (ERT) members

Oct 20, 2026 - 17:15
 0
എമർജൻസി റെസ്‌പോൺസ് ടീം (ഇആർടി ) അംഗങ്ങൾക്ക് പരിശീലന ക്ലാസ്സ്‌
അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, മുളന്തുരുത്തി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ, സുസ്ഥിര ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എമർജൻസി റെസ്‌പോൺസ് ടീം (ഇആർടി ) അംഗങ്ങൾക്ക് പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിൽ സാധ്യതയുള്ള ദുരന്തങ്ങളെ അടിസ്ഥാനമാക്കി വെള്ളപ്പൊക്കം, ഇടിമിന്നൽ തുടങ്ങിയ അപകടസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും തീപ്പിടിത്തം, പൊള്ളൽ എന്നിവയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളും പരിശീലനത്തിൽ വിശദീകരിച്ചു. ദുരന്തസാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുമായി പ്രാദേശികതലത്തിൽ പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമുകളുടെ പ്രാധാന്യവും ചർച്ച ചെയ്തു.
ദുരന്തസാധ്യതകൾ തിരിച്ചറിയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രതികരിക്കുന്നതിനുവേണ്ട തയ്യാറെടുപ്പും ശേഷിയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. മുളന്തുരുത്തി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറായ ആർ. രാജേഷാണ് പരിശീലന പരിപാടിക്ക് നേതൃത്വം വഹിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow