ഐആര്‍ഡിഎഐയിൽ പ്രൊഫഷണൽ

ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്ഡിഎഐ) വിവിധ മേഖലയില് പ്രവര്ത്തിക്കാന് യുവ പ്രൊഫഷണലുകളെ തേടുന്നു. അതോറിറ്റിയുടെ പുതിയ പദ്ധതികളില് സഹകരിക്കാനും ഇന്ത്യയിലെ ഇന്ഷുറന്സുമായി ബന്ധപ്പെട്ട നയവിശകലനങ്ങളിലും

Aug 18, 2022 - 06:57
Aug 18, 2022 - 07:11
 0
ഐആര്‍ഡിഎഐയിൽ പ്രൊഫഷണൽ

ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്ഡിഎഐ) വിവിധ മേഖലയില് പ്രവര്ത്തിക്കാന് യുവ പ്രൊഫഷണലുകളെ തേടുന്നു. അതോറിറ്റിയുടെ പുതിയ പദ്ധതികളില് സഹകരിക്കാനും ഇന്ത്യയിലെ ഇന്ഷുറന്സുമായി ബന്ധപ്പെട്ട നയവിശകലനങ്ങളിലും വികസനപ്രവര്ത്തനങ്ങളിലും പിന്തുണനല്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് അവസരം ലഭിക്കും.

ഫിനാന്സ് ആന്ഡ് ഇന്വസ്റ്റ്മെന്റ്, ലോ, ആക്ച്യൂറിയല്, ടെക്നോളജി, റിസര്ച്ച്, റൂറല് മാനേജ്മെന്റ്, കമ്യൂണിക്കേഷന് തുടങ്ങിയ മേഖലകളിലാണ് പ്രൊഫഷണലുകളെ തേടുന്നത്. മേഖലയ്ക്കനുസരിച്ച് നിശ്ചിതവിഷയങ്ങളില് മാസ്റ്റേഴ്സ്/ഡിപ്ലോമ ബിരുദധാരികള്, ഏതെങ്കിലും വിഷയത്തിലെ ബിരുദധാരികള്, എന്ജിനിയറിങ്, നിയമബിരുദധാരികള് എന്നിവര്ക്ക് അവസരമുണ്ട്.

യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രായം 30ൽ കൂടരുത്.അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് 28. വിശദവിവരത്തിന് www.irdai.gov.in .

What's Your Reaction?

like

dislike

love

funny

angry

sad

wow