ബ്രസിലീന് വീണ്ടും തിരിച്ചടി: ലോകകപ്പിനു ആല്‍വസിനേയും മഞ്ഞപ്പടയ്ക്ക് നഷ്ടമാകുന്നു
സാവോപോളോ: റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നിന്നും വിങ്ബാക്ക് ഡാനി ആല്‍വസ് പുറത്ത്. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പ് ഫൈനലില്‍ കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും മോചിതനാവില്ലെന്നുറപ്പായതിനെ തുടര്‍ന്നാണ് ആല്‍വസിനെ ഒഴിവാക്കിയത്. ബ്രസീല്‍ ടീം പ്രഖ്യാപനം മറ്റെന്നാളാണ്.

ഇതോടെ ബ്രസിലീനു നഷ്ടമാകുന്ന രണ്ടാമത്തെ പ്രതിരോധ താരമായി. നേരത്തെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരം ഫിലിപ് ലൂയിസും പരിക്കുമൂലം പുറത്തായിരുന്നു. റഷ്യയില്‍ ബ്രസീലിന്റെ വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട താരമായിരുന്നു അപകടകാരിയായ ആല്‍വസ്. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയുടെ താരമാണ് ആല്‍വസ്. ടീം ലീഗ് കപ്പ് ട്രോഫി സ്വന്തമാക്കിയ മത്സരത്തിലാണ് ആല്‍വസിന് പരിക്കേറ്റത്.
പരിക്ക് ഗൗരവമുള്ളതാണെന്നും ലോകകപ്പാകുമ്പോഴേക്കും മത്സരക്ഷമത വീണ്ടെടുക്കില്ലെന്നും ഉറപ്പായതോടെയാണ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനമായത്. പരിക്കിന് തൊട്ടുപിന്നാലെ പരിശോധനയില്‍ വലത്തേ കാല്‍മുട്ടിലെ ലിഗ്‌മെന്റിന് കാര്യമായ ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
What's Your Reaction?