ടി 20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍
ക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ഒമാനിലും യുഎഇയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് 2021 നുള്ള ഗ്രൂപ്പുകളെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. രണ്ടു റൗണ്ടുകളായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് 2 ല്‍ മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, റൗണ്ട് 1 ല്‍ നിന്നുള്ള രണ്ട് മത്സരവിജയികള്‍ എന്നിവരാണ് ഉള്‍പ്പെടുക. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് , എന്നിവര്‍ക്കൊപ്പം പ്രാഥമിക റൗണ്ടിലെ രണ്ടു വിജയികളും ഉള്‍പ്പെടും.
പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയും ബംഗ്ലാദേശും ഓട്ടോമാറ്റിക് ക്വാളിഫയറുകളാണ്. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, നെതര്‍ലാന്റ്‌സ്, നമീബിയ എന്നിവ ശ്രീലങ്കയുമായി ചേരും. ഒമാന്‍, പാപ്പുവ ന്യൂ ഗിനിയ, സ്‌കോട്ട്‌ലന്‍ഡ് എന്നിവ പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശിനെ നേരിടും.
ട്വന്റി ട്വന്റി ലോകകപ്പ് ഒമാനിലും യുഎഇയിലുമായി സംഘടിപ്പിക്കുന്നത് ബിസിസിഐ ആണ്. ഇന്ത്യയില്‍ നടക്കേണ്ട മത്സരങ്ങളാണ് കോവിഡ് വ്യാപനം മൂലം വിദേശത്തേയ്ക്ക് മാറ്റിയത്. 'തടസ്സങ്ങളെല്ലാം മാറ്റിവച്ച് മികച്ച മത്സരങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് ഐസിസി ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലാര്‍ഡൈസ് പറഞ്ഞു.
'ഗ്രൂപ്പുകളുടെ പ്രഖ്യാപനത്തോടെ, ഐസിസി ടി 20 ലോകകപ്പിലേയ്ക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങിയതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആവേശകരമായ ടി 20 ഫോര്‍മാറ്റ് കളികള്‍ക്കായി തയ്യാറാവുക. ജയ് ഷാ പറഞ്ഞു. ഐസിസി പുരുഷ ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതോടെ ഒമാനും ലോക ക്രിക്കറ്റിന്റെ ഫ്രെയിമില്‍ ഉള്‍പ്പെടുകയാണെന്ന്‌ന് സൗരവ് ഗാംഗ്വുലി പറഞ്ഞു. ഇത് ധാരാളം യുവ കളിക്കാരില്‍ താല്‍പ്പര്യം കൂട്ടുമെന്ന വിശ്വാസമുണ്ട്. ഗാംഗുലി പറഞ്ഞു. .
What's Your Reaction?