തെളിവുകളും ഫോൺ വിവരങ്ങളും കൈമാറി; സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ് | Actor Siddique
പീഡക്കേസിൽ മുൻകൂർ ജാമ്യം നേടിയ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു.ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് സത്യവാംഗ്മൂലം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായിയെന്നും തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നും പഴയ ഫോണുകൾ തന്റെ കൈയിൽ ഇല്ലെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു. ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയാറായില്ലെന്നും കാണിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
What's Your Reaction?