ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച പ്രഖ്യാപിച്ചു. വികസിതവും സമൃദ്ധവുമായ ലഡാക്ക് കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് പിന്തുടരുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായി ‘എക്‌സ്’ പോസ്റ്റിൽ ഷാ പറഞ്ഞു. ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
2019 ഓഗസ്റ്റ് 5-ന് മുൻ സംസ്ഥാനമായ ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ലഡാക്ക് ഒരു കേന്ദ്ര ഭരണ പ്രദേശമാക്കി ആയി. അഞ്ച് വർഷം മുമ്പ് അന്നേ ദിവസം, മുൻ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്തു. ഒരു കേന്ദ്ര ഭരണ പ്രദേശമായതിനാൽ ലഡാക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലാണ്.
What's Your Reaction?