സ്ഫോടക വസ്തു ശേഖരവുമായി യുവതി അറസ്റ്റിൽ; പിടിയിലായത് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പരിശോധനക്കിടെ
ബലൂചിസ്ഥാൻ : സ്ഫോടക വസ്തുക്കളുടെ ശേഖരവുമായി ബലൂചിസ്ഥാനിൽ യുവതി അറസ്റ്റിൽ. ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടുവെന്ന് സംശയിക്കുന്ന യുവതിയെയാണ് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മഹ്ബൽ ബലൂച് ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയാണ് യുവതിയെ ക്വറ്റയിലേക്ക് ചാവേറാക്രമണത്തിനായി അയച്ചതെന്നാണ് പാകിസ്ഥാൻ സുരക്ഷാ സേനയുടെ നിഗമനം. ക്വറ്റയിലെ ഒരു പാർക്കിന് സമീപത്ത് നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ബലൂച് ലിബറേഷനെതിരെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. യുവതിയുടെ ജാക്കറ്റിൽ നിന്ന് അഞ്ച് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബലൂച് ലിബറേഷൻ ഫ്രണ്ട് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ക്വറ്റയിൽ തിരച്ചിൽ ശക്തമാക്കിയത്. ബെഗബാർ അലിയാസ് നദീം എന്നയാളുടെ ഭാര്യയാണ് മഹ്ബാൽ. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

What's Your Reaction?