ഷുഹൈബ്, പെരിയ കൊലക്കേസുകൾ; അഭിഭാഷകര്‍ക്കായി സര്‍ക്കാർ ചെലവിട്ടത് 2.11 കോടി
തിരുവനന്തപുരം : ഷുഹൈബ് വധം വീണ്ടും ചർച്ചയാകുന്നതിനിടെ കേസിൽ ഉൾപ്പെട്ട അഭിഭാഷകർക്കായി സർക്കാർ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്ത്. ഷുഹൈബ് വധക്കേസും പെരിയ ഇരട്ടക്കൊലപാതക കേസും സി.ബി.ഐക്ക് കൈമാറാതിരിക്കാൻ കേരളത്തിന് പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചതിന് സർക്കാർ ചെലവഴിച്ചത് 2.11 കോടി രൂപയാണ്. പെരിയ ഇരട്ടക്കൊലപാതക കേസിൽ 1.14 കോടി രൂപയും ഷുഹൈബ് കേസിൽ 96.34 ലക്ഷം രൂപയും ചെലവഴിച്ചു. ഷുഹൈബ് വധക്കേസിൽ അഭിഭാഷകർക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 96,34,261 രൂപയാണ്. വക്കീൽ ഫീസായി 86.40 ലക്ഷം രൂപയും വിമാനയാത്ര, ഹോട്ടൽ താമസം, അഭിഭാഷകരുടെ ഭക്ഷണം എന്നിവയ്ക്കായി 6,64,961 രൂപയും ചെലവഴിച്ചു. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ പിതാവ് സി.പി മുഹമ്മദാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാരിന് വേണ്ടി കേരളത്തിന് പുറത്തുനിന്നുള്ള മുതിർന്ന അഭിഭാഷകരാണ് ഹാജരായത്.

What's Your Reaction?