ഏകീകൃത സിവില്‍ കോഡിൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല: കിരൺ റിജിജു
ന്യൂഡല്‍ഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ 21-ാമത് ലോ കമ്മീഷനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ലോ കമ്മീഷന്‍റെ കാലാവധി 2018 ഓഗസ്റ്റ് 31 ന് അവസാനിച്ചതായും മന്ത്രി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് 21-ാമത് ലോ കമ്മിഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ 22-ാമത് ലോ കമ്മിഷന്‍റെ പരിഗണനയ്ക്ക് എടുത്തേക്കുമെന്നും ആയതിനാൽ ഇത് നടപ്പാക്കുന്നതുമായി സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റിജിജു വ്യക്തമാക്കി.

What's Your Reaction?