​​​ എഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കി​​​ല്ലെ​​​ന്ന് ജോ ​​​ബൈ​​​ഡ​​​ൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കി​​​ല്ലെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ‘ഇ​​​ല്ല’ ​​​എ​​​ന്ന ഒ​​​റ്റ​​​വാ​​​ക്കി​​​ൽ ബൈ​​​ഡ​​​ൻ മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തേ ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഒ​​​ലാ​​​ഫ് ഷോ​​​ൾ​​​സും യു​​​ക്രെ​​​യ്ന് എ​​​ഫ്-16 ന​​​ല്കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധ​​​ത്തി​​​ൽ മേ​​​ൽ​​​ക്കൈ നേ​​​ടാ​​​ൻ യു​​​എ​​​സ്, യൂ​​​റോ​​​പ്യ​​​ൻ നി​​​ർ​​​മി​​​ത യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്ക​​​ണ​​​മെ​​​ന്ന ​കാ​​​ര്യം യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​ൻ​​സ്കി നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ റ​​​ഷ്യ​​​യും നാ​​​റ്റോ​​​യും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലേ​​​ക്ക് വ​​​ഴി​​​വ​​​യ്ക്കാ​​​മെ​​​ന്ന​​​തി​​​നാ​​​ൽ യു​​​എ​​​സും യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളും ആ​​​വ​​​ശ്യം നി​​​രാ​​​ക​​​രി​​​ക്കു​​​ന്നു. സോ​​​വ്യ​​​റ്റ്കാ​​​ല​​​ത്ത് […]

Feb 1, 2023 - 15:41
 0
​​​ എഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കി​​​ല്ലെ​​​ന്ന് ജോ ​​​ബൈ​​​ഡ​​​ൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കി​​​ല്ലെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ‘ഇ​​​ല്ല’ ​​​എ​​​ന്ന ഒ​​​റ്റ​​​വാ​​​ക്കി​​​ൽ ബൈ​​​ഡ​​​ൻ മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തേ ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഒ​​​ലാ​​​ഫ് ഷോ​​​ൾ​​​സും യു​​​ക്രെ​​​യ്ന് എ​​​ഫ്-16 ന​​​ല്കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധ​​​ത്തി​​​ൽ മേ​​​ൽ​​​ക്കൈ നേ​​​ടാ​​​ൻ യു​​​എ​​​സ്, യൂ​​​റോ​​​പ്യ​​​ൻ നി​​​ർ​​​മി​​​ത യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്ക​​​ണ​​​മെ​​​ന്ന ​കാ​​​ര്യം യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​ൻ​​സ്കി നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ റ​​​ഷ്യ​​​യും നാ​​​റ്റോ​​​യും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലേ​​​ക്ക് വ​​​ഴി​​​വ​​​യ്ക്കാ​​​മെ​​​ന്ന​​​തി​​​നാ​​​ൽ യു​​​എ​​​സും യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ളും ആ​​​വ​​​ശ്യം നി​​​രാ​​​ക​​​രി​​​ക്കു​​​ന്നു.

സോ​​​വ്യ​​​റ്റ്കാ​​​ല​​​ത്ത് മി​​​ഗ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് യു​​​ക്രെ​​​യ്നു​​​ള്ള​​​ത്. എ​​​ഫ്-16 പോ​​​ലു​​​ള്ള അ​​​ത്യാ​​​ധു​​​നി​​​ക പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് യു​​​ദ്ധ​​​ഗ​​​തി മാ​​​റ്റാ​​​നു​​​ള്ള ക​​​ഴി​​​വു​​​ണ്ടെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യും ജ​​​ർ​​​മ​​​നി​​​യും ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച യു​​​ക്രെ​​​യ്ന് അ​​​ത്യാ​​​ധു​​​നി​​​ക യു​​​ദ്ധ​​​ടാ​​​ങ്കു​​​ക​​​ൾ ന​​​ല്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow