ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ
ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ ചുമത്തും. 2022-ൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിനു ലഭിച്ച 24,000 ലേബർ പരാതികളിൽ 13,000-ലധികം പരാതികൾ വേതനം സംബന്ധിച്ചാണ്. കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം എട്ട് മാസത്തേക്ക് വൈകിപ്പിച്ച സംഭവങ്ങൾ വരെയുണ്ടെന്ന് വേജസ് പ്രൊട്ടക്ഷൻ പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിൻ സലേം അൽ […]
ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ ചുമത്തും. 2022-ൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിനു ലഭിച്ച 24,000 ലേബർ പരാതികളിൽ 13,000-ലധികം പരാതികൾ വേതനം സംബന്ധിച്ചാണ്.
കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം എട്ട് മാസത്തേക്ക് വൈകിപ്പിച്ച സംഭവങ്ങൾ വരെയുണ്ടെന്ന് വേജസ് പ്രൊട്ടക്ഷൻ പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിൻ സലേം അൽ സാബി പറഞ്ഞു. നിയമമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണം. തൊഴിലുടമ ജീവനക്കാരന് അവരുടെ പ്രതിമാസ വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ, ഓരോ തൊഴിലാളിക്കും പ്രതിമാസം 100 റിയാൽ എന്ന രീതിയിൽ പിഴ ചുമത്തുകയും അത് എല്ലാ മാസവും ഇരട്ടിയാക്കുകയും ചെയ്യും.
What's Your Reaction?