വിജയ്ക്ക് കരൂരിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്; അറസ്റ്റ് ആവശ്യപ്പെട്ട് വ്യാപക പോസ്റ്ററുകൾ

Sep 29, 2025 - 11:26
 0
വിജയ്ക്ക് കരൂരിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്; അറസ്റ്റ് ആവശ്യപ്പെട്ട് വ്യാപക പോസ്റ്ററുകൾ

കരൂരിലേക്ക് പോകാൻ തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ് നടനുമായ വിജയ്ക്ക് അനുമതി നിഷേധിച്ച് പൊലീസ്. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെന്ന് ടിവികെ അറിയിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ. മദ്രാസ് ഹൈക്കോടതിയെയാണ് ടിവികെ സമീപിക്കാനൊരുങ്ങുന്നത്. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.

അതേസമയം വിജയ്‌യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകൾ കരൂരിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘വിജയ്‌യെ ഉടൻ അറസ്റ്റ് ചെയ്യണം, ആൾകൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടൻ അറസ്റ്റ് ചെയ്യണം’, തുടങ്ങിയ പോസ്റ്ററുകളാണ് കരൂരിൽ കാണുന്നത്. തമിഴ്‌നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

അതേസമയം കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കരൂർ ദുരന്തത്തിൽ മരണസംഖ്യ 41ആയി ഉയർന്നു. 111 ഓളം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow