വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് അൻപതിനായിരം

Jun 4, 2024 - 10:08
Jun 4, 2024 - 10:19
 0
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് അൻപതിനായിരം

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മിനുറ്റുകളിൽ കേരളത്തിൽ യുഡിഎഫ് മുന്നേറുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് അൻപതിനായിരം കടന്നു. എറണാകുളത്ത് ഹൈബി ഈഡൻ. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് ലീഡ്.  ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് വന്‍ ലീഡ്. കോട്ടയത്ത് ഫ്രാൻസിസ് ജോർജ്.

ആലത്തൂർ രമ്യ ഹരിദാസ് മുന്നിൽ, വടകര ഷാഫി പറമ്പിൽ മുന്നിൽ, എറണാകുളം ഹൈബി ഈഡൻ മുന്നിൽ, ഇടുക്കി ഡീൻ കുര്യാക്കോസ് മുന്നിൽ, വയനാട് രാഹുൽ ഗാന്ധി മുന്നിൽ, കൊല്ലം എൻ.കെ പ്രേമ ചന്ദ്രൻ മുന്നിൽ, പത്തനംതിട്ട ആന്റോ ആന്റണി മുന്നിൽ, കോഴിക്കോട് എം.കെ രാഘവൻ മുന്നിൽ, ചാലക്കുടി ബെന്നി ബഹനാൻ മുന്നിൽ, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് മുന്നിൽ, തിരുവനന്തപുരം ശശി തരൂർ മുന്നിൽ, പാലക്കാട് വി.കെ ശ്രീകണ്ഠൻ മുന്നിൽ, പൊന്നാനി സമദാനി മുന്നിൽ. ആറ്റിങ്ങൽ അടൂർ പ്രകാശ് മുന്നിൽ.

രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണൽ തുടങ്ങിയത്. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യുഡിഎഫിന് ആയിരുന്നു മുന്‍തൂക്കം. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിയത്.

Party Wise Results

What's Your Reaction?

like

dislike

love

funny

angry

sad

wow