എസ്എഫ്ഐക്കാർ മർദിച്ച സംഭവം: പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും

Feb 16, 2026 - 08:16
 0
എസ്എഫ്ഐക്കാർ മർദിച്ച സംഭവം: പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും

എസ്എഫ്ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരൻ മിഥുൻ റോയിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. എസ്എഫ്ഐക്കാർ മിഥുനെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്നും പ്രതിരോധിക്കുകയല്ലാതെ ആയുധം ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

റിപോർട്ട് സിറ്റി പൊലിസ് കമ്മീഷണർക്ക് ഉടൻ കൈമാറും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഒഴിവാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സേനയിലടക്കം ഉണ്ടായ വ്യാപക അമർഷത്തെ തുടർന്നാണ് നടപടി.

മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലിസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയായ സാഹചര്യത്തിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

What's Your Reaction?

like

dislike

love

funny

angry

sad

wow