സുബീൻ ഗാർഗിന്റെ വിലാപയാത്ര ലിംക ബുക്കിൽ; ലോകത്തെ നാലാമത്തെ വലിയ വിലാപയാത്ര

Sep 23, 2025 - 11:01
 0
സുബീൻ ഗാർഗിന്റെ വിലാപയാത്ര ലിംക ബുക്കിൽ; ലോകത്തെ നാലാമത്തെ വലിയ വിലാപയാത്ര

സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ച അസമീസ് ഗായകൻ സുബീൻ ഗാർഗിനെ അവസാനമായി ഒന്നുകാണാൻ ലക്ഷങ്ങളാണ് ഇന്നലെയും ഗുവാഹത്തിയിലേക്ക് ഒഴുകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സംഗീതാർച്ചനകൾ നടന്നു. ജനപങ്കാളിത്തംകൊണ്ട് ലോകത്തെ നാലാമത്തെ വലിയ സംസ്കാരച്ചടങ്ങായി ലിംക ബുക്ക് ഓഫ് റെക്കോർഡ് രേഖപ്പെടുത്തി. മൈക്കൽ ജാക്സൺ, പോപ് ഫ്രാൻസിസ്, എലിസബത്ത് രാജ്ഞി എന്നിവരുടേതിനൊപ്പം. കണക്കു ശരിയാണെങ്കിൽ ഇന്ത്യകണ്ട ഏറ്റവും വലിയ വിലാപയാത്രയും ഇതാവും.

അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരാധകർ ആരോപിച്ചതോടെ കേസ് റജിസ്റ്റർ ചെയ്തു. സംഘാടകരും സുബീൻ ഗാർഗിന്റെ മാനേജരും ജനരോഷം ഭയന്ന് സംസ്ഥാനത്ത് എത്തിയിട്ടില്ല. സ്വദേശമായ ജോർഹട്ടിൽ അന്ത്യവിശ്രമം ഒരുക്കണമെന്നാവശ്യപ്പെട്ട് ആരാധകർ ദേശീയപാത തടഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow