കർണാടകയിൽ സത്യപ്രതിജ്ഞ ഇന്ന്; പ്രതിപക്ഷനിരയിലെ 20 നേതാക്കൾ;

May 20, 2023 - 18:15
 0
കർണാടകയിൽ സത്യപ്രതിജ്ഞ ഇന്ന്; പ്രതിപക്ഷനിരയിലെ 20 നേതാക്കൾ;

ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ശ​നി​യാ​ഴ്ച അ​ധി​കാ​ര​ത്തി​ലേ​റും. ഉ​ച്ച​ക്ക് 12.30ന് ​ബെംഗ​ളൂ​രു ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു​പു​റ​മെ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി ​കെ‌ ശി​വ​കു​മാ​റും 20ഓ​ളം മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ് ലോ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലികൊടുക്കും. ഒ​രു ല​ക്ഷം​പേ​ർ ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​വും.

രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ നി​ര​യി​ൽ​നി​ന്ന് 20 നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും. ബിജെ​പിക്കെതിരെ ദേ​ശീ​യ-​പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യം രൂ​പ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ വേ​ദി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഒ​ന്നി​ക്കു​ന്നതെന്ന പ്രത്യേകതകൂടിയുണ്ട്. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല.

 

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കും. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യക്ഷ​യും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി പ​​ങ്കെ​ടു​ക്കി​ല്ല.പ​ക​രം പ്ര​തി​നി​ധി​യാ​യി ലോ​ക്സ​ഭ ഉ​പ​നേ​താ​വ് ക​കോ​ലി ഘോ​ഷ് ദ​സ്തി​ദാ​ർ എ​ത്തും. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, മു​ൻ അ​ധ്യ​ക്ഷ​രാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ദേ​ശീ​യ നേ​താ​ക്ക​ളും ച​ട​ങ്ങി​നെ​ത്തും.

75കാ​ര​നാ​യ സി​ദ്ധ​രാ​മ​യ്യ ര​ണ്ടാം​ത​വ​ണ​യാ​ണ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നും വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ക്കാ​നും വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി ​കെ ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ര​ൺ​ദീ​പ് സി​ങ് സു​ർ​ജെ​വാ​ല, സോ​ണി​യ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. സീ​നി​യോ​റി​റ്റി​ക്ക് പു​റ​മെ, ജാ​തി- മ​ത പ്രാ​തിനി​ധ്യ​വും കണക്കാക്കിയാണ് മ​ന്ത്രി​സ​ഭ രൂ​പീകരിക്കുക.

 

ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ​ത​ന്നെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളാ​യ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് ഡി കെ ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ജെ ഡി (യു), ആ​ർ​ജെ​ഡി, എ​ൻ​സിപി, ശി​വ​സേ​ന താ​ക്ക​റെ വി​ഭാ​ഗം, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്, സിപി​എം, സിപി​ഐ നേ​താ​ക്ക​ൾ​ക്കു പു​റ​മെ, മ​ഹ്ബൂ​ബ മു​ഫ്തി (പി​ഡി​പി), വൈ​ക്കോ (എം​ഡി​എം​കെ), തി​രു​മ​ണ​വാ​ള​ൻ (വിസി​കെ), ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ (സി​പി​ഐ – എം​എ​ൽ), ജ​യ​ന്ത് ചൗ​ധ​രി (ആ​ർ​എ​ൽ​ഡി), എ​ൻ ​കെ പ്രേ​മ​ച​ന്ദ്ര​ൻ (ആ​ർ ​എ​സ് ​പി), ജോ​സ് കെ ​മാ​ണി (കേ​ര​ള കോ​ൺ​ഗ്ര​സ്), പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ (മു​സ്‍ലിം ലീ​ഗ്) തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​നെ​ത്തി​യേ​ക്കും.

 

എന്നാൽ, പ്ര​തി​പ​ക്ഷ നി​ര​യി​ലെ ബി​ആ​ർ​എ​സ്, ബിജെഡി, വൈഎ​സ്​ആ​ർ​സി​പി, ആം ​ആ​ദ്മി പാ​ർ​ട്ടി, ബി ​എ​സ് ​പി പാ​ർ​ട്ടി നേ​താ​ക്ക​ളെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടി​ല്ല. 2018ൽ ​കോ​ൺ​ഗ്ര​സ്- ജെ ഡി-​എ​സ് സ​ഖ്യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​ൻ (കേ​ര​ളം), അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ (ഡ​ൽ​ഹി), മ​മ​ത ബാ​ന​ർ​ജി (പ​ശ്​​ചി​മ​ബം​ഗാ​ൾ), എ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു (ആ​ന്ധ്രാ പ്ര​ദേ​ശ്), ബി എ​സ് ​പി അധ്യക്ഷ മാ​യാ​വ​തി തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തി​രു​ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow