യുവതിക്കെതിരെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം; സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി
ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച കേസിലാണ് സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയത്.
ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച കേസിലാണ് സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയത്.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമാണ് എന്ന് നേരത്തെ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിലാണ് വ്ളോഗര്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ സൂരജ് പാലാക്കാരന്‍ ഒളിവില്‍ പോയിരുന്നു.
പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സൂരജ് പാലാക്കാരന്‍ രണ്ടാഴ്ച മുമ്പ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സൂരജ് പാലാക്കാരന് എതിരെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി.
അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു സൂരജ് പാലക്കാരനെതിരെ യുവതിയുടെ പരാതി. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ഇയാളുടെ വീട്ടില്‍ പൊലീസ് എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി.പി. നന്ദകുമാര്‍ എന്ന ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയായിരുന്നു സൂരജ് പാലക്കാരനെതിരേയും കേസെടുത്തത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെക്കുറിച്ച് സൂരജ് മോശം പരാമര്‍ശം നടത്തി വീഡിയോ ചിത്രീകരിച്ചിരുന്നു.
അശ്ലീല പരാമര്‍ശവും അധിക്ഷേപവും സൂരജ് പാലാക്കാരന്‍ തന്റെ വീഡിയോയിലൂടെ യുവതിക്ക് മേല്‍ ചൊരിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സൂരജ് പാലക്കാരനെതിരേ പരാതി നല്‍കിയത്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു സൂരജ് പാലക്കാരനെതിരേ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ജാതിപ്പേര് വിളിച്ചതിന് എസ് സി-എസ് ടി അട്രോസിറ്റി ആക്ടും ചുമത്തിയാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തൊന്നിനാണ് സൂരജ് പാലാക്കാരന്‍ തന്റെ യുട്യൂബ് ചാനലില്‍ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ള വീഡിയോ സംപ്രേഷണം ചെയ്തത്.
ഈ വീഡിയോ നാല് ലക്ഷത്തില്‍ അധികം പേരാണ് കണ്ടത്. ക്രൈം നന്ദകുമാറിനെതിരെ കെട്ടി ചമച്ച കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത് എന്നായിരുന്നു വീഡിയോയില്‍ സൂരജ് പാലാക്കാരന്‍ അവകാശപ്പെട്ടിരുന്നത്. ഇതോടൊപ്പമായിരുന്നു പരാതി നല്‍കിയ യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശവും സൂരജ് പാലാക്കാരന്‍ നടത്തിയത്.
ജൂണ്‍ 17 നായിരുന്നു മുന്‍ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് സൂരജ് പാലാക്കാരന്‍ യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ ചെയ്തത്. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണം എന്നും രൂപസാദൃശ്യമുള്ളതിനാല്‍ അതില്‍ സഹകരിക്കണം എന്നും ക്രൈം നന്ദകുമാര്‍ തന്നോട് പറഞ്ഞു എന്നായിരുന്നു യുവതി പരാതിപ്പെട്ടത്.
എന്നാല്‍ ഈ ആവശ്യം യുവതി നിരസിച്ചതോടെ ക്രൈം നന്ദകുമാര്‍ മാനസികമായി പീഡിപ്പിച്ചു എന്നും അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ സ്ഥാപനം വിടുകയായിരുന്നു എന്നുമാണ് യുവതി പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ മേയ് 27ന് കൊച്ചി ടൗണ്‍ പൊലീസില്‍ യുവതി പരാതി നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം
What's Your Reaction?