സഖാവ് വിഎസിന് വിട പറയാന്‍ കേരളം; മൂന്ന് ദിവസം ഔദ്യോഗിക ദുംഖാചരണം; നാളെ വിലാപയാത്രയായി ആലപ്പുഴയ്ക്ക്

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് നാളെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റ്യാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ മുതല്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും.
വി എസിന്റെ സംസ്‌കാരം ബുധനാഴ്ച വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും. ഇന്ന് വൈകിട്ടോടെ വിഎസിന്റെ ഭൗതികദേഹം എസ് യുടി ആശുപത്രിയില്‍ നിന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിക്കും. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.
പ്രിയ സഖാവിനെ കാണാൻ ജനസാഗരം; ദർബാർ ഹാളിൽ പൊതുദർശനം, ഉച്ചകഴിഞ്ഞ് പുന്നപ്രയിലേക്ക്, ഗതാഗത നിയന്ത്രണം
നാളെ രാവിലെ ഒന്‍പതിന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിക്കും. ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദന്‍ അറിയിച്ചു.
What's Your Reaction?






