'രാജ്യത്തെ 95 ശതമാനം ആളുകൾക്കും പെട്രോൾ ആവശ്യമില്ല'; ഇന്ധനവിലയെ ന്യായീകരിച്ച് യുപി മന്ത്രി
രാജ്യത്ത് വർധിച്ചു വരുന്ന ഇന്ധനവിലയെ (Fuel Price Hike)ന്യായീകരിച്ച് ഉത്തർപ്രദേശ് മന്ത്രി ( Uttar Pradesh minister)ഉപേന്ദ്ര തിവാരി(Upendra Tiwari). 95 ശതമാനം പേർക്കും പെട്രോൾ (Petrol )ആവശ്യമില്ലെന്നും നാല് ചക്രവാഹനം(four-wheelers) ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇന്ധനം ആവശ്യമുള്ളൂവെന്നുമാണ് മന്ത്രിയുടെ പരാമർശം.
രാജ്യത്ത് വർധിച്ചു വരുന്ന ഇന്ധനവിലയെ (Fuel Price Hike)ന്യായീകരിച്ച് ഉത്തർപ്രദേശ് മന്ത്രി ( Uttar Pradesh minister) ഉപേന്ദ്ര തിവാരി(Upendra Tiwari). 95 ശതമാനം പേർക്കും പെട്രോൾ (Petrol )ആവശ്യമില്ലെന്നും നാല് ചക്രവാഹനം ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇന്ധനം ആവശ്യമുള്ളൂവെന്നുമാണ് മന്ത്രിയുടെ പരാമർശം.
"കോടിക്കണക്കിന് ജനങ്ങൾക്ക് സർക്കാർ സൗജന്യമായി കോവിഡ് വാക്സിൻ നൽകി. ഓരോ വീടുകൾ കയറി ഇറങ്ങി മരുന്ന് വിതരണം ചെയ്യുകയും കോവിഡ് ചികിത്സ സൗജന്യമാക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ യുപിയിൽ ഇന്ധനവില അധികം വർധിപ്പിച്ചിട്ടില്ലെന്ന് മനസ്സിലാകും." ഉപേന്ദ്ര തിവാരി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ധനവില അധികം ഉയർത്തിയിട്ടില്ലെന്നും പ്രതിശീർഷ വരുമാനവുമായി താരതമ്യം ചെയ്താൽ പെട്രോളിന്റേയും ഡീസലിന്റേയും വില വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു
2014-നു മുമ്പുള്ള സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്താൽ, യോഗി-മോദി സർക്കാരിന്റെ കാലത്ത് ആളോഹരി വരുമാനം ഇരട്ടിയായി. ഇന്ധനവില വർധനയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ വിമർശനം തള്ളിക്കളഞ്ഞ മന്ത്രി ജനങ്ങൾക്ക് പെട്രോൾ, ഡീസൽ, വൈദ്യുതി എന്നിവയുടെ വിതരണം ഈ സർക്കാർ ഉറപ്പു വരുത്തിയെന്നും കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. റെക്കോർഡ് വിലയിലാണ് പെട്രോൾ, ഡീസൽ വിലയുള്ളത്. 35 പൈസ വീതമാണ് കൂടിയിരിക്കുന്നത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 106.89 രൂപയും ഡീസൽ വില ലിറ്ററിന് 95.62 രൂപയുമായി.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 112.78 രൂപയ്ക്ക് വാങ്ങാം. ഇവിടെ പെട്രോൾ വില 34 പൈസയാണ് കൂടിയത്. ഡീസൽ ഒരു ലിറ്ററിന് 37 പൈസ ഉയർന്ന് 103.63 രൂപയുമായി.
ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 31 പൈസ കൂടി 103.92 രൂപയാണ് വില. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 33 പൈസ ഉയർന്ന് 99.92 രൂപയായിരുന്നു.
കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 107.44 രൂപയും, ഡീസലിന് 98.73 രൂപയുമാണ്.ഭോപ്പാലിൽ പെട്രോളിന് 115.54 രൂപയും ഡീസൽ ലിറ്ററിന് 104.89 രൂപയുമാണ് വില.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
What's Your Reaction?