കുതിരാന്‍ തുരങ്കത്തില്‍ ഇരുഭാഗത്തേക്കും വാഹന ഗതാഗതം; പരീക്ഷണ ഓട്ടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുതിരാന്‍ മല റോഡ് പൊളിച്ച് പണിയുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച തുരങ്കത്തിലൂടെ ഇന്ന് രാവിലെ മുതല്‍ ഇരു ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം.രണ്ടോ മൂന്നോ ദിവസം പരീക്ഷമ ഓട്ടം നടത്തിയ ശേഷം റോഡ് പൊളിക്കും

Nov 25, 2021 - 19:56
 0
കുതിരാന്‍ തുരങ്കത്തില്‍ ഇരുഭാഗത്തേക്കും വാഹന ഗതാഗതം; പരീക്ഷണ ഓട്ടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുതിരാന്‍ മല റോഡ് പൊളിച്ച് പണിയുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച തുരങ്കത്തിലൂടെ ഇന്ന് രാവിലെ മുതല്‍ ഇരു ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം.രണ്ടോ മൂന്നോ ദിവസം പരീക്ഷമ ഓട്ടം നടത്തിയ ശേഷം റോഡ് പൊളിക്കും

തുരങ്കത്തിനകത്തും പുറത്തുമായി മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുള്ളതിന് പുറമേ തുരങ്കമുഖത്തു 2 ക്രെയിനുകളും 2 ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്.

ഇന്ധനം തീര്‍ന്നു വാഹനങ്ങള്‍ യാത്രാതടസ്സമുണ്ടാക്കിയാല്‍ കനത്ത പിഴ ഈടാക്കുമെന്നു പൊലീസ് വ്യക്തമാക്കി. രണ്ടാം തുരങ്കം മാര്‍ച്ച് അവസാനത്തോടെ തുറക്കുമെന്നാണു പ്രതീക്ഷ.

അതേ സമയം ആദ്യ തുരങ്കത്തിലൂടെ ഇരു വശത്തേക്കും വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ പൊലീസും ഉദ്യോഗസ്ഥരും ഒരു പോലെ ആശങ്കയിലാണ്. തുരങ്കത്തിനുള്ളില്‍ ഒരു വാഹനം ഒരു മിനിറ്റു നിന്നാല്‍ പോലും ബ്ലോക്കുണ്ടാവും.

24 പൊലീസുകാരെയാണ് ഇവിടെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിക്കുക. ഇതില്‍ ഒരു ദിവസം 8 പേര്‍ വീതം ഡ്യൂട്ടിയില്‍ ഉണ്ടാകും.

നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണ് പൊളിക്കുന്നത്. ട്രയൽ റൺ വിജയമായാലും മൂന്ന് ദിവസത്തിന് ശേഷമേ പാത പൊളിക്കുകയുള്ളൂ. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണ് എങ്കിൽ ഗതാഗതം ഈ പാതയിലൂടെ തന്നെ നടത്തും. ട്രയൽ റൺ നടക്കുമ്പോൾ തന്നെ ഇക്കാര്യങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രയൽ റൺ വിജയിച്ചാൽ കുതിരാൻ മേഖലയിൽ നിലവിലെ പാതയിലെ പാറ പൊട്ടിയ്ക്കൽ ആരംഭിക്കും. പാറ പൊട്ടിക്കുന്ന സമയത്ത് ബാരിക്കേഡുകൾ വച്ച് ഗതാഗതം ഭാഗികമായി തടയും. ട്രയൽ റണ്ണിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വഴുക്കും പാറ മുതൽ റോഡിന് നടുവിലും തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. വേഗനിയന്ത്രണത്തിനുള്ള ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിവൈഡറുകളും ട്രാഫിക് സിഗ്നനൽ ബോർഡുകളും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.

ട്രയൽ റണ്ണിന്റെ ഭാഗമായുള്ള നിർദേശങ്ങൾ തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കി. തുരങ്കത്തിനകത്തും നിർമാണം നടക്കുന്ന റോഡിലും ഓവർ ടേക്കിംഗ് നിരോധിച്ചു. തുരങ്കത്തിനകത്ത് മൊബൈൽ ഫോൺ റേഞ്ച് ലഭ്യമല്ലാത്തതിനാൽ അത്യാവശ്യ ഘട്ടത്തിൽ പോലീസുകാരുടെ സേവനം തേടണം. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് ഷിഫ്റ്റിലായി 24 പോലീസുകാരെ തുരങ്കത്തിൽ നിയമിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം കുതിരാനിൽ ഒരുങ്ങി. ഇതിനു പുറമേ നിർമാണ കമ്പനിയുടെ 12 സുരക്ഷാ ജീവനക്കാരും ഉണ്ടാകും. അപകടം ഉണ്ടായാൽ സഹായത്തിന് ആംബുലൻസുകളും റിക്കവറി വാഹനങ്ങളും തയ്യാറായിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow