ഒരു കുടിയേറ്റവും അനുവദിക്കില്ല: ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയുടെ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഒരു കുടിയേറ്റവും അനുവദിക്കില്ലെന്ന് കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകന്‍ കൂടിയായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയെ ആദ്യമായി അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

Jun 7, 2018 - 00:52
 0
ഒരു കുടിയേറ്റവും അനുവദിക്കില്ല: ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയുടെ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഒരു കുടിയേറ്റവും അനുവദിക്കില്ലെന്ന് കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകന്‍ കൂടിയായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയെ ആദ്യമായി അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. യുഎസിലേക്ക് ഒരാള്‍ കുടിയേറിയ ശേഷം പിന്നീടുണ്ടാവുന്ന ‘ചങ്ങല കുടിയേറ്റത്തെ’ തടയുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. കുടിയേറ്റക്കാരുടെ 18 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് അമേരിക്ക പൗരത്വം നല്‍കുമെന്നാണ് ട്രംപ് പറയുന്നത്. കാനഡയില്‍ നിന്നും കുടിയേറിയ ട്രംപിന്റെ അച്ഛന്‍ യുഎസിലാണ് പിറന്നതെങ്കിലും അമ്മ ജനിച്ചത് സ്‌കോട്ട്‌ലന്റിലായിരുന്നു. ‘ചങ്ങല കുടിയേറ്റത്തിന്റെ’ എല്ലാ ഗുണങ്ങളും ഉപയോഗിച്ച് യുഎസില്‍ ഭാഗ്യാന്വേഷണം നടത്തിയ ആളാണ് നിലവിലെ പ്രസിഡന്റ് എന്നതാണ് ഇന്നലെ വൈകി നടത്തിയ പ്രഖ്യാപനത്തിലെ ഏറ്റവും കൗതുകകരമായ വസ്തുത. തന്റെ കുടിയേറ്റ വിരുദ്ധ നയം തുടരുമെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്നും ഗ്രീന്‍ കാര്‍ഡ് ലോട്ടറി ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് വ്യാപാരത്തിന് അനുയോജ്യ സാങ്കേതികവിദ്യ പ്രാപ്യമാക്കിയവരെ മാത്രമേ ഇനിമേല്‍ രാജ്യത്തേക്ക് കുടിയേറാന്‍ അനുവദിക്കുവെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ പൗരത്വം നേടുന്നവരുടെ ബന്ധുക്കളെ അമേരിക്കയിലേക്ക് കുടിയേറാന്‍ അനുവദിക്കാത്ത തരത്തിലുള്ള നിയമനിര്‍മ്മാണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു വിഭാഗം ഡെമോക്രാറ്റ് എംപിമാര്‍ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow