തൂത്തുക്കുടി വെടിവയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്
പൊലീസ് വെടിവയ്പ്പിൽ പ്രതിഷേധിച്ച്, തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ബന്ദ് ആചരിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ബന്ദ്.
തൂത്തുകുടി: പൊലീസ് വെടിവയ്പ്പിൽ പ്രതിഷേധിച്ച്, തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ബന്ദ് ആചരിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ബന്ദ്. തൂത്തുക്കുടി വെടിവയ്പ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ്.
റോഡ്, റെയിൽ മാർഗ്ഗങ്ങൾ പ്രതിഷേധക്കാർ ഉപരോധിച്ചേക്കും. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലടക്കം സുരക്ഷ ശക്തമാണ്. അതേസമയം, സർക്കാർ ബസ്സുകൾ സർവീസ് നടത്തും. എഐഎഡിഎംകെ അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് ബസുകൾ സർവീസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവയ്പ്പിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
What's Your Reaction?