കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്താൻ 3.54 മണിക്കൂർ ; ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2.75 രൂപ
അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈനില്‍ (Silverline) സഞ്ചരിക്കാന്‍ കിലോമീറ്ററിന് നിരക്ക് 2.75 രൂപ. കാസര്‍കോട് നിന്നും തിരവനന്തപുരം (Kasargod to Trivandrum) വരെയുള്ള യാത്രയുടെ മൊത്തം ചിലവ് 1455 രൂപ.
അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈനില്‍ (Silverline) സഞ്ചരിക്കാന്‍ കിലോമീറ്ററിന് നിരക്ക് 2.75 രൂപ. കാസര്‍കോട് നിന്നും തിരവനന്തപുരം (Kasargod to Trivandrum) വരെയുള്ള യാത്രയുടെ മൊത്തം ചിലവ് 1455 രൂപ.
അതിവേഗ റെയില്‍പാതയുടെ ആകെ നീളം 529.45 കിലോമീറ്ററാണ്. ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും.
ഡിപിആര്‍ തയാറാക്കിയപ്പോഴുള്ള നിരക്കാണ് 2.75രൂപ. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ ടിക്കറ്റ് നിരക്ക് ഇതിലും കുറയാനേ സാധ്യതയുള്ളൂ എന്ന് കെ റെയില്‍ അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാന്‍ കമ്മിറ്റി രൂപീകരിക്കും. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം മറ്റുള്ള ചാര്‍ജുകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സാധ്യതകള്‍
- പദ്ധതി നടപ്പിലായാല്‍ 12872 വാഹനങ്ങള്‍ ആദ്യവര്‍ഷം റോഡില്‍നിന്ന് ഒഴിവാക്കാം.
- ആറുവരി പാതയിലേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം.
- പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206പേര്‍ സില്‍വര്‍ലൈനിലേക്കു മാറും.
- 530 കോടിരൂപയുടെ ഇന്ധനം പ്രതിവര്‍ഷം ലാഭിക്കാമെന്നു പ്രതീക്ഷ.
- തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കൊച്ചി ഇന്‍ഫോ പാര്‍ക്ക് കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം.
- വിനോദസഞ്ചാര മേഖലയ്ക്കു കൂടുതല്‍ സാധ്യത.
- നെല്‍വയലും തണ്ണീര്‍ തടവും സംരക്ഷിക്കാന്‍ 88 കിലോമീറ്റര്‍ ആകാശപാത.
- ട്രാക്കിന്റെ ഇരുവശത്തും റെയില്‍വേ നിയമപ്രകാരമുള്ള സംരക്ഷണ വേലി മാത്രം.
സമയം
- തിരുവനന്തപുരം-കൊല്ലം (22 മിനിറ്റ്),
- തിരുവനന്തപുരം-കോട്ടയം (1 മണിക്കൂര്‍)
- തിരുവനന്തപുരം-കൊച്ചി (ഒന്നര മണിക്കൂര്‍)
- തിരുവനന്തപുരം -കോഴിക്കോട് (2 മണിക്കൂര്‍ 40 മിനിറ്റ്)
- തിരുവനന്തപുരം-കാസര്‍കോട് (3 മണിക്കൂര്‍ 54 മിനിറ്റ്)
പാതയുടെ ഘടന
- ഗേജ്-1435 എംഎം സ്റ്റാന്‍ഡേര്‍ഡ് ഗേജ്. വയഡക്ട്-88.41 കിമീ
- പാലങ്ങള്‍-2.99കിമീ
- തുരങ്കം 11.52 കിമീ,
- കട്ട് ആന്‍ഡ് കവര്‍-24.78 കിമീ,
- കട്ടിങ്-101.73 കിമീ,
- മണ്‍തിട്ട-292.72 കിമീ
ട്രെയിനിന്റെ മാതൃക
ഇഎംയു അഥവാ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ ട്രെയിന്‍ സെറ്റ്. 9 കാറുകള്‍. ആവശ്യാര്‍ഥം ഇത് 15വരെ ആക്കി ഉയര്‍ത്താം. 9 കാറുകളിലായി 675 യാത്രക്കാര്‍ക്കു യാത്ര ചെയ്യാം. 2025-26ല്‍ പ്രതിദിനം 79,934 യാത്രക്കാര്‍. ചെലവ്- 63,940 കോടി.
What's Your Reaction?