സിലക്ടർമാർ കൈവിട്ട ഗില്ലിന് ഇരട്ടസെഞ്ചുറി, റെക്കോർ‍ഡ്; അതും വിൻഡീസ് മണ്ണിൽ

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ ഇടം ലഭിക്കാത്തതിന്റെ നിരാശയ്ക്കിടെ, ഇന്ത്യ എ ടീമിനായി റെക്കോർഡിട്ട് യുവതാരം ശുഭ്മാൻ ഗിൽ. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യ‍ എ ടീമിനായി, വിൻഡീസ് എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മൽസരത്തിൽ ശുഭ്മാൻ ഗിൽ ഇരട്ട

Aug 10, 2019 - 13:41
 0
സിലക്ടർമാർ കൈവിട്ട ഗില്ലിന് ഇരട്ടസെഞ്ചുറി, റെക്കോർ‍ഡ്; അതും വിൻഡീസ് മണ്ണിൽ

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ ഇടം ലഭിക്കാത്തതിന്റെ നിരാശയ്ക്കിടെ, ഇന്ത്യ എ ടീമിനായി റെക്കോർഡിട്ട് യുവതാരം ശുഭ്മാൻ ഗിൽ. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യ‍ എ ടീമിനായി, വിൻഡീസ് എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മൽസരത്തിൽ ശുഭ്മാൻ ഗിൽ ഇരട്ട സെഞ്ചുറി നേടി. 248 പന്തിൽ 19 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 204 റൺസുമായി ഗിൽ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ ഗോൾഡൻ ഡക്കായതിന്റെ ക്ഷീണത്തിനിടെയാണ് ഗില്ലിന്റെ ശക്തമായ തിരിച്ചുവരവെന്നതും ശ്രദ്ധേയം. ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു

പിരിയാത്ത അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹനുമ വിഹാരിക്കൊപ്പം ട്രിപ്പിൾ സെഞ്ചുറി കൂട്ടുകെട്ടു തീർക്കാനും ഗില്ലിനായി. വിഹാരി 221 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും സഹിതം 118 റൺസോടെയും പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്സിൽ 50 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി ടീം തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് ഗില്ലും വിഹാരിയും ചേർന്ന് രക്ഷകരായത്. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 315 റണ്‍സെടുത്തു. വിഹാരി ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടിയിരുന്നു.

 

ഇതോടെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമായും ഗിൽ മാറി. മുൻ ഇന്ത്യൻ താരവും നിലവിൽ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ പേരിലുള്ള റെക്കോർഡാണ് ഗിൽ തിരുത്തിയെഴുതിയത്. 2002ൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യ ബോർഡ് പ്രസിഡന്റ് ഇലവനായി ഇരട്ടസെഞ്ചുറി നേടുമ്പോൾ ഗംഭീറിന് 20 വയസ്സായിരുന്നു പ്രായം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ ഇന്ത്യൻ ഇരട്ടസെഞ്ചുറിയുടെ ഈ റെക്കോർഡ് തിരുത്തുമ്പോൾ ഗില്ലിനു പ്രായം 19 മാത്രം. നേരത്തെ, വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ ഗില്ലിന് അവസരം നൽകാത്തതിനെതിരെ രൂക്ഷവിമർശനവുമായി സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം, ഇന്ത്യ എ ടീമിൽ കളിക്കുന്ന മായങ്ക് അഗർവാൾ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ് എന്നിവർ സീനിയർ ടീമിലുമുണ്ട്.

രണ്ടാം ഇന്നിങ്സിൽ നാലിന് 365 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, വിൻഡീസ് എയ്ക്കു മുന്നിൽ 373 റൺസ് വിജയലക്ഷ്യവും ഉയർത്തി. മറുപടി ബാറ്റിങ് ആരംഭിച്ച വിൻഡീസ് എ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 37 റൺസ് എന്ന നിലയിലാണ്. ഒരു ദിവസത്തെ കളിയും 10 വിക്കറ്റും ബാക്കിനിൽക്കെ അവർക്കു വിജയത്തിലേക്ക് 336 റൺസ്കൂടി വേണം. ഓപ്പണർമാരായ മോണ്ട്സിൻ ഹോഡ്ജ് (15), ജെറെമി സൊളോസാനോ (20) എന്നിവർ ക്രീസിൽ.

ഒന്നാം ഇന്നിങ്സിൽ 201 റൺസിന് ഓൾഔട്ടായ ഇന്ത്യ, വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് 194 റൺസിൽ ചുരുട്ടിക്കെട്ടി ഏഴു റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ മികച്ച ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ വിൻഡീസ് ബോളർമാർ എറിഞ്ഞിട്ടതോടെ ടീം തകർന്നു. ഓപ്പണർമാരായ പ്രിയങ്ക് പഞ്ചാൽ (14 പന്തിൽ മൂന്ന്), അഭിമന്യൂ ഈശ്വരൻ (18 പന്തിൽ ആറ്), മായങ്ക് അഗർവാൾ (ആറു പന്തിൽ അഞ്ച്) എന്നിവർ ചെറിയ സ്കോറിനു പുറത്തായതോടെ ഇന്ത്യ മൂന്നിന് 14 റൺസ് എന്ന നിലയിൽ തകർന്നു. അധികം വൈകാതെ ഷഹബാസ് നദീമും (35 പന്തിൽ 13) പുറത്തായതോടെ ഇന്ത്യ നാലിന് 50 റൺസ് എന്ന നിലയിലായി.

എന്നാൽ, തുടർന്ന് ക്രീസിൽ ഒരുമിച്ച ശുഭ്മാൻ ഗിൽ – ഹനുമ വിഹാരി സഖ്യം പോരാട്ടം വിൻഡീസ് ക്യാംപിലേക്കു നയിച്ചു. ഏറെക്കുറെ ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഗിൽ അതിവേഗം റൺസ് സ്കോർ ചെയ്തപ്പോൾ, ക്യാപ്റ്റന്റെ ഇന്നിങ്സുമായി വിഹാരി യുവതാരത്തിനു തുണനിന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow