ടീമില്‍ നിന്ന് പുറത്താക്കല്‍, ആദ്യ ‘പ്രതികരണവുമായി’ സഞ്ജു, സൈലന്റ് അറ്റാക്ക്!

ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്‍. ടീം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ

Sep 14, 2022 - 00:21
Sep 14, 2022 - 02:26
 0
ടീമില്‍ നിന്ന് പുറത്താക്കല്‍, ആദ്യ ‘പ്രതികരണവുമായി’ സഞ്ജു, സൈലന്റ് അറ്റാക്ക്!

ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്‍. ടീം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ താന്‍ കൂളാണെന്ന സന്ദേശം നല്‍കുന്ന തന്റെ തന്നെ ഒരു ചിത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്.

തടാക്കകരയിലെ ബാല്‍ക്കണിയില്‍ ഏകനായി നിന്ന് ഫോണ്‍ നോക്കുന്ന ചിത്രമാണ്.

സഞ്ജു കൂടി ഭാഗമായ സിംബാബ്വെ പര്യടനത്തിലെ വിജയ ചിത്രമായിരുന്നു ഇതിന് മുമ്പ് അവസാനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം. സഞ്ജുവിന്റെ പുതിയ ചിത്രത്തിന് താഴെ ആശ്വാസ വാക്കുകളുമായി ആരാധകര്‍ ഒഴുകിയെത്തി.

ലോകകപ്പില്‍ താങ്കളെ ഞങ്ങള്‍ മിസ് ചെയ്യുമെന്നും ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും നിങ്ങളാണ് ഞങ്ങളുടെ യഥാര്‍ത്ഥ ഹീറോ എന്നും, നിങ്ങളുടെ ദിവസത്തിനായി കാത്തിരിക്കു എന്നുമെല്ലാം ആരാധകര്‍ ചിത്രത്തിന് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്തമാസ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെയും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും സെലക്ടര്‍മാര്‍ ഇന്നാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം മികച്ച പ്രകടനം പുറത്തെടുത്തിട്ടും മൂന്ന് ടീമിലും സഞ്ജുവിന് ഇടം ലഭിക്കാതിരുന്നതാണ് ആരാധകരെ നിരാശരാക്കിയത്. സ്റ്റാന്‍ഡ് ബൈ താരമായിപോലും സഞ്ജുവിനെ പരിഗണിക്കാതിരുന്നതും ഫോമിലല്ലാത്ത റിഷഭ് പന്തിന് വീണ്ടും അവസരം നല്‍കിയതുമാണ് ആരാധകരെ ചൊടിപ്പിച്ചത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ – Mohd. Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.

 

What's Your Reaction?

like

dislike

love

funny

angry

sad

wow