Death of a school girl | വിദ്യാർത്ഥിനിയുടെ ആത്മഹത്യയേ തുടർന്ന് കല്ലാക്കുറിച്ചിയിൽ സംഘർഷം; സ്കൂൾകെട്ടിടവും ബസ്സുകളും അടിച്ചു തകർത്തു
ശക്തി മെട്രിക്കുലേഷൺ ഹൈ സെക്രന്ററി സ്കൂളിലെ ഒരു പ്ലസ് ടൂ വിദ്യാർത്ഥിനി കഴിഞ്ഞ 12-ാം തിയതി സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.
തമ്ഴ്നാട്ടിലെ കല്ലാക്കുറിച്ചിയിലെ ചിന്നസേലത്താണ് അക്രമം ഉണ്ടായത്. ശക്തി മെട്രിക്കുലേഷൺ ഹൈ സെക്കണ്ടറി സ്കൂളിലെ ഒരു പ്ലസ് ടൂ വിദ്യാർത്ഥിനി കഴിഞ്ഞ 12-ാം തിയതി സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.
ഈ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പരാമര്‍ശങ്ങൾ ഉണ്ടായിരുന്നു.
അധ്യാപകരിൽ നിന്ന് മാനസ്സികമായ പീഡനം അനുഭവിക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. മാത്രവുമല്ല സ്കൂളിലെ ചില വിദ്യാർത്ഥികളിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന് കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനേത്തുടർന്ന് അന്നുമുതൽ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും സുഹൃത്തുക്കളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധമാണ് ഇന്നുണ്ടായ അക്രമത്തിന് വഴിതെളിച്ചത്.
ഇതുവരെ റോഡ് ഉപരേധിച്ചും മറ്റുമായിരുന്നു പ്രതിഷേധം നടന്നുവന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ സംഘർഷം കടുത്ത അക്രമത്തിലേക്ക് കടന്നു.
വിസികെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും മറ്റ് തീവ്രകക്ഷികളും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ നിരവധി യുവജന സംഘടനകൾ ഒന്നിച്ചുചേർന്ന് സ്കൂളിന്റെ മുന്നിലേക്ക് വരികയും സ്കൂളിന്റെ മുന്നിലെ ബാരിക്കേട് തള്ളിത്തകർത്ത് അകത്ത് കയറുകയുമായിരുന്നു. മരണപ്പെട്ടപെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലുണ്ട്.
നിരവധിയായ വാഹനങ്ങളും കെട്ടിടങ്ങളും ഇവർ അടിച്ചു തകരർത്തു. പോലീസുമായി പ്രതിഷേധക്കാർ തുടർച്ചയായ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പോലീസ് വാഹനങ്ങളടക്കം അഗ്നിക്ക് ഇരയാക്കപ്പെട്ടു. അസിസ്റ്റൻറ് കമ്മീഷ്ണർ ഉൾപ്പടെ 20 പോലീസ്കാർക്ക് പരിക്കേറ്റു. സമീപജില്ലകളിൽ നിന്ന് പോലീസിനെ എത്തിച്ചാണ് സ്ഥിതി അല്പമെങ്കിലും നിയന്ത്രണവിധേയമാക്കിത്തീർത്തത്.
കുറ്റാരോപിതരായ അധ്യാപകരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് പ്രതിഷേധക്കാർ അക്രമണത്തിന് മുതിർന്നത്. കേസ് സിബിസിഐഡി അന്വേഷിക്കണമെന്നും അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. മാത്രല്ല മരണത്തിൽ ദുരൂഹതയുണ്ടെന്നും പറയപ്പെടുന്നു. ഹോസ്റ്റലിന്റെ പലഭാഗത്തു നിന്നും രക്തക്കറ കണ്ടെടുത്തിട്ടുണ്ട്. വിദ്യാർത്ഥിനിയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നതിന്‍ മുഖ്യ കാരണമിതാണ് .
ഉയരത്തിൽ നിന്നുള്ള വീഴ്ച് യാണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമികമായി രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ആന്തരീക അവയവങ്ങളുടെ സാമ്പിൾ ഫോറൻസിക്ക് പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ റിസൾട്ടിനു വേണ്ടിയിട്ടുള്ള കാത്തിരിപ്പിലാണ് പോലീസ്. കൂടുതൽ കാര്യക്ഷമമായ അന്വേഷണം
വേണമെന്നാണ് സമരക്കരുടെ ആവശ്യം. നിലവിൽ സംഘർാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും അക്രമം നിയന്ത്രണവിധേയമായിട്ടുണ്ട്.
What's Your Reaction?