മാസ്‌ക് ഉപയോഗം തുടരണം; ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
മാസ്‌ക്(Mask) ഉപയോഗം ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍(Central Government). സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വ്യക്തത വരുത്തിയത്.
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതോടെ ഒഴിവാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പെടുത്തിയ ദുരന്തനിവാരണ നിയമത്തിലെ നിബന്ധനകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ലഭിച്ചതോടെ കൊവിഡ് ചട്ടങ്ങളില്‍ വ്യക്തത വരുത്തി കേരളം പുതുക്കിയ ഉത്തരവ് ഇറക്കും. അതേസമയം, മാസ്‌ക്കുപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ട് കാര്യവുമില്ല.
അതായത്, ഒറ്റയ്ക്ക് കാര്‍ ഓടിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ അവിടയും മാസ്‌ക്കിന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ അടക്കം പറയുന്നു.
What's Your Reaction?