സന്ദീപ് വാര്യർ ബിജെപി വിടില്ല; ആർഎസ്എസ് നേതാവ് എ. ജയകുമാര്‍ വീട്ടിലെത്തി
ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യറെ അനുനയിപ്പിക്കാൻ ആർഎസ്എസിന്റെ ശ്രമം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് എത്തിയതിന് പിന്നാലെ, ആർഎസ്എസ് വിശേഷസമ്പർക്ക് പ്രമുഖ് എ ജയകുമാർ സന്ദീപിനെ വീട്ടിലെത്തി കണ്ടു. ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് വിവരം. ബിജെപിയിൽ നിന്ന് വിട്ടുപോകുമെന്ന് ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു.
‘ജയകുമാർ ഗുരുതുല്യനാണ്. ജയകുമാർ വന്നാൽ സംഘം വീട്ടിലെത്തി എന്ന് തന്നെ മനസ്സിലാക്കുന്നു. കെ സുരേന്ദ്രൻ വന്നിരുന്നു എങ്കിൽ കൂടുതൽ സന്തോഷം ഉണ്ടായേനെ. ബിജെപിയിൽ നിന്ന് പോകുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഇപ്പോൾ മനസ് ശൂന്യമാണ്’ - സന്ദീപ് വാര്യർ പറഞ്ഞു.
What's Your Reaction?