പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതി അന്വേഷിക്കും

പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച (security breach) അഞ്ചംഗ സമിതി അന്വേഷിക്കും. സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയാണ് അന്വേഷിക്കുക. സുപ്രീംകോടതിയാണ് സമിതിക്ക് രൂപം നൽകിയത്.

Jan 13, 2022 - 13:12
 0
പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച; ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതി അന്വേഷിക്കും

പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച (security breach)  അഞ്ചംഗ സമിതി അന്വേഷിക്കും. സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയാണ് അന്വേഷിക്കുക.  സുപ്രീംകോടതിയാണ് സമിതിക്ക് രൂപം നൽകിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറൽ, ചണ്ഡീഗഢ് പോലീസ് ഡയറക്ടർ ജനറൽ, NIA ഐജി,  പഞ്ചാബ് ADG (സെക്യൂരിറ്റി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സുരക്ഷാവീഴ്ചയുടെ കാരണം, ആരാണ് ഉത്തരവാദികൾ, ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ സുരക്ഷാ മുൻകരുതലുകൾ വേണം തുടങ്ങിയ കാര്യങ്ങൾ  സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. ചീഫ് ജസ്റ്റിസ്  എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജനുവരി 5നായിരുന്നു പഞ്ചാബിൽ സന്ദർശനം നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടായത്. സുപ്രീം കോടതിക്ക് ഏത് അന്വേഷണ സമിതിയേയും രൂപീകരിക്കാമെന്നും ഏത് അന്വേഷണത്തോടും  സഹകരിക്കുമെന്നും പഞ്ചാബ് സർക്കാർ കോടതിയയെ അറിയിച്ചിരുന്നു.

കാബിനറ്റ്  സെക്രട്ടറി  സുധീർ കുമാർ സക്‌സേനയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും മുൻ ജസ്റ്റിസ് മെഹ്താബ് സിംഗ് ഗിലിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. അന്വേഷണമടക്കമുള്ള നടപടികൾ നിർത്തി വെക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ച രേഖകൾ സുരക്ഷിതമാക്കണമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട രേഖകൾ  ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറാനും നിർദേശിച്ചിരുന്നു. ജനുവരി 5ന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം ഫിറോസ്പുരില്‍ റോഡ് ഉപരോധത്തെത്തുടര്‍ന്ന് 20 മിനിറ്റോളം ഒരു മേല്‍പാലത്തില്‍ കുടുങ്ങി. തുടര്‍ന്ന് റാലി റദ്ദാക്കി മോദി ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow