പോളണ്ട് സെനഗലിനോട് തോറ്റു (2–1)
ഈ തോൽവിയെക്കുറിച്ച് പോളണ്ടിന് ഒരക്ഷരവും പറയാനുണ്ടാകില്ല. ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗലിനെതിരെ സമസ്ത മേഖലകളിലും പിന്തള്ളപ്പെട്ട അവർ 1–2നു കീഴടങ്ങി. 37–ാം മിനിറ്റിൽ പോളിഷ് താരം തിയാഗോ സിയെനെക്കിന്റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ സെനഗലിനു വേണ്ടി എംബായെ നിയാങ്(60–ാംമിനിറ്റ്) വിജയഗോൾ കുറിച്ചു
![പോളണ്ട് സെനഗലിനോട് തോറ്റു (2–1)](https://newsmalayali.com/uploads/images/image_750x_5b2a3352391e0.jpg)
ആദ്യപകുതിയിൽ സെൽഫ് ഗോൾ വഴങ്ങിയതിനു ശേഷമാണ് പോളണ്ട് ആലസ്യത്തിൽനിന്ന് ഉണർന്നത്. ഇടവേളയ്ക്കു ശേഷം അവർ സമനിലഗോളിനു വേണ്ടി പൊരുതന്നതിനിടെ സെനഗൽ ലീഡ് ഉയർത്തിയതോടെ സമ്മർദം എറി. കളിതീരാനിരിക്കെ, ക്രിക്കോവിയാക്ക് നേടിയ ഹെഡർ ഗോൾ പോളണ്ടിന്റെ പരാജയഭാരം കുറച്ചുവെന്നു മാത്രം
What's Your Reaction?
![like](https://newsmalayali.com/assets/img/reactions/like.png)
![dislike](https://newsmalayali.com/assets/img/reactions/dislike.png)
![love](https://newsmalayali.com/assets/img/reactions/love.png)
![funny](https://newsmalayali.com/assets/img/reactions/funny.png)
![angry](https://newsmalayali.com/assets/img/reactions/angry.png)
![sad](https://newsmalayali.com/assets/img/reactions/sad.png)
![wow](https://newsmalayali.com/assets/img/reactions/wow.png)